ഹോമിയോ മെഡിക്കൽ ഓഫീസർ

Tuesday 28 December 2021 12:48 AM IST

പത്തനംതിട്ട : ജില്ലയിലെ സർക്കാർ ഹോമിയോ ഡിസ്‌പെൻസറികളിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ ഒഴിവ് വരുന്ന അവസരങ്ങളിൽ താൽക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ഡോക്ടർമാരുടെ ലിസ്റ്റ് തയ്യാറാക്കുന്നു.അടൂർ റവന്യൂ ടവറിലുള്ള പത്തനംതിട്ട ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ നാളെ രാവിലെ 10.30 ന് കൂടിക്കാഴ്ച നടത്തും. ഗവ.അംഗീകൃത ഡി.എച്ച്.എം.എസ്, ബി.എച്ച്.എം.എസ് യോഗ്യതയുളള 55 വയസ് കഴിയാത്ത ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 04734 226063.

Advertisement
Advertisement