ദന്താരോഗ്യ സെമിനാർ

Tuesday 28 December 2021 12:46 AM IST
നെടുങ്ങോലം ബി.ആർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററും ഐ.സി.ഡി.എസ് ഇത്തിക്കരയും സംയുക്തമായി കുട്ടികളുടെ ദന്താരോഗ്യത്തിന്റെ പ്രാധാന്യത്തേപ്പറ്റി നടത്തിയ ബോധവത്കരണ സെമിനാർ

കൊല്ലം: നെടുങ്ങോലം ബി.ആർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററും ഐ.സി.ഡി.എസ് ഇത്തിക്കരയും സംയുക്തമായി കുട്ടികളുടെ ദന്താരോഗ്യത്തിന്റെ പ്രാധാന്യത്തേപ്പറ്റി ബോധവത്കരണ സെമിനാർ നടത്തി. ബി.ആർ ഹോസ്പിറ്റൽ പീഡിയാട്രിക് ഡെന്റിസ്റ്റ് ഡോ. വിനയ് കവിരാജ് നേതൃത്വം നൽകി. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, വായിലെ കാൻസർ, ശ്വാസകോശ രോഗങ്ങൾ, പക്ഷാഘാതം എന്നിവ എങ്ങനെയെല്ലാം ദന്താരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഡോ. വിനയ് കവിരാജ് സെമിനാറിൽ അവതരിപ്പിച്ചു. 111-ാം നമ്പർ അങ്കണവാടിയിലെ കുട്ടികളും രക്ഷാകർത്താക്കളും ജീവനക്കാരും സെമിനാറിൽ പങ്കെടുത്തു. ഹോസ്പിറ്റൽ സ്റ്റാഫ് ബി.ആർ. വൈശാഖ്, ജെ.സി.ഡി.എസ് സൂപ്പർവൈസർ കെ.എസ്. ദീപ, അങ്കണവാടി അദ്ധ്യാപിക എൽ.എസ്. ഷീബ, അങ്കണവാടി ഹെൽപ്പർ എസ്. ദിവ്യ എന്നിവർ സെമിനാറിൽ പങ്കെടുത്തു.

Advertisement
Advertisement