ഫാർമസിസ്റ്റ് അഭിമുഖം 6ന്

Thursday 30 December 2021 12:38 AM IST

പത്തനംതിട്ട : ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (എസ്.സി/എസ്.ടി വിഭാഗത്തിലുളളവർക്ക് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ) തസ്തികയുടെ (കാറ്റഗറി നമ്പർ115/20) ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി ജനുവരി 6ന് പി​.എസ്.സി​ കൊല്ലം റീജിയണൽ ഓഫീസിൽ അഭിമുഖം നടത്തും. ഇതു സംബന്ധിച്ചുളള അറിയിപ്പ് ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിലും, എസ്.എം.എസ് മുഖേനയും ലഭ്യമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 0468 2222665.

Advertisement
Advertisement