എം.ജി റോഡ് മെട്രോ സ്റ്റേഷനിൽ മ്യൂസിക്കൽ സ്‌റ്റെയർ

Thursday 30 December 2021 1:02 AM IST

കൊച്ചി: മെട്രോ എം.ജി റോഡ് സ്റ്റേഷനിൽ സംസ്ഥാനത്തെ ആദ്യത്തെ മ്യൂസിക്കൽ സ്‌റ്റെയർ ഗായിക ആര്യ ദയാൽ ഉദ്ഘാടനം ചെയ്തു. പ്ലാറ്റ്‌ഫോമിലേക്കുള്ള പടികൾ കയറുമ്പോഴും ഇറങ്ങുമ്പോഴും സംഗീതം പൊഴിക്കുന്നതാണ് മ്യൂസിക്കൽ സ്‌റ്റെയർ. പിയാനോ, കീ ബോർഡ് എന്നിവ വായിക്കാനറിയാവുന്നവർക്ക് കാൽപ്പാദം ഉപയോഗിച്ച് സംഗീതം കമ്പോസ് ചെയ്യാം. ഇതുപയോഗിച്ച് പുതിയ സംഗീതം കംപോസ് ചെയ്യാൻ വരെ കഴിയും. മെട്രോ സ്റ്റേഷനിലെ ബി ഭാഗത്തു നിന്ന് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് കയറുന്ന പടികളിലാണ് മ്യൂസിക് സ്‌റ്റെയർ
ക്രമീകരിച്ചിരിക്കുന്നത്.

Advertisement
Advertisement