526 പേർക്ക് കൊവിഡ്

Thursday 30 December 2021 1:13 AM IST

കൊച്ചി: ജില്ലയിൽ ഇന്ന് 526 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 517 പേർക്കാണ് രോഗം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.15. ഇന്ന് 402 പേർ രോഗ മുക്തി നേടി. ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3576 ആണ് .
ഇന്ന് നടന്ന കൊവിഡ് വാക്സിനേഷനിൽ 3396 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതിൽ 395 ആദ്യ ഡോസും, 3001 സെക്കന്റ് ഡോസുമാണ്. കൊവിഷീൽഡ് 3365 ഡോസും, 9 ഡോസ് കൊവാക്‌സിനും, 22 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.

Advertisement
Advertisement