കാെവിഡ് മരണം: അരലക്ഷത്തിന്റെ ആനുകൂല്യത്തിന് അപേക്ഷിക്കാം

Friday 31 December 2021 12:54 AM IST

കൊട്ടാരക്കര: കൊവിഡ് മൂലം മരണപ്പെട്ടവരുടെ ആശ്രിതർക്ക് 50,000 രൂപ ധനസഹായം ലഭിക്കുന്നതിനും ബി.പി.എൽ കുടുംബങ്ങൾക്ക് ഈ തുകയ്ക്ക് പുറമേ പെൻഷൻ ലഭിക്കുന്നതിനും അപേക്ഷ സമർപ്പിക്കണമെന്ന് കൊട്ടാരക്കര നഗരസഭ ചെയർമാൻ എ. ഷാജു അറിയിച്ചു. താലൂക്കിൽ 928 പേർ ഈ നിലയിൽ മരണപ്പെട്ടിട്ടുണ്ട്. 280 പേരുടെ അപേക്ഷകൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. മരണ സർട്ടിഫിക്കറ്റോ ഐ.സി.എം.ആർ അംഗീകരിച്ച സർട്ടിഫിക്കറ്റോ മുൻപ് ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ ഈ സർട്ടിഫിക്കറ്റുകൾ ഉള്ളവരുടെ പട്ടിക നിലവിൽ വില്ലേജ് ഓഫീസുകളിലും പഞ്ചായത്ത് ഓഫീസുകളിലും ലഭ്യമാണ്. അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് അപേക്ഷ നൽകേണ്ടത്. 31ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ താലൂക്ക് ഓഫീസിൽ പ്രത്യേക കൗണ്ടർ തുടങ്ങി അപേക്ഷ നേരിട്ട് സ്വീകരിക്കും.

Advertisement
Advertisement