മധുക്കരയിലെ കോളേജ് വളപ്പിൽ പുള്ളിപ്പുലി

Friday 31 December 2021 1:04 AM IST
സിസി ടി.വിയിൽ പതിഞ്ഞ പുലിയുടെ ദൃശ്യങ്ങൾ

വാളയാർ: കോയമ്പത്തൂർ മധുക്കരയിലെ സ്വകാര്യ കോളേജിൽ പുള്ളിപ്പുലി. കുനിയം പുത്തൂരിലെ കോളേജിലാണ് പുലിയെ കണ്ടെത്തിയത്. പുലി കോളേജിലൂടെ പോകുന്നതിന്റെ സി.സി ടിവിയിൽ പതിഞ്ഞു. രണ്ടുദിവസം മുമ്പ് പുള്ളിപ്പുലി കോളേജ് വളപ്പിൽ ഉണ്ടായിരുന്ന രണ്ട് നായ്ക്കളെ കടിച്ചുകൊന്നിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സിസി ടി.വിയിൽ പുലിയുടെ ദൃശ്യങ്ങൾ കണ്ടെത്തിയത്. കോളേജ് അധികൃതർ അറിയിച്ചതിനെ തുടർന്ന് വനപാലകരെത്തി സ്ഥലം പരിശോധിച്ചു. രണ്ടാഴ്ചയായി പ്രദേശത്ത് വിവിധ സ്ഥലങ്ങളിൽ പുലിയെ കാണുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. പുലിയെ പിടികൂടാൻ വനം വകുപ്പ് കൂടുവെച്ചെങ്കിലും പുലി കെണിയിൽ വീണിട്ടില്ല.

Advertisement
Advertisement