ജില്ലാ ആശുപത്രിയിൽ ഇലക്ട്രോ ഫിസിയോളജി ലാബ് ഉദ്ഘാടനം ചെയ്തു

Saturday 01 January 2022 12:28 AM IST

പാലക്കാട്: ജില്ലാ ആശുപത്രിയിൽ ഇലക്ട്രോ ഫിസിയോളജി ലാബ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ നിർവഹിച്ചു. ഇ.ഇ.ജി, വീഡിയോ ഇ.ഇ.ജി, നർവ് കണ്ടക്ഷൻ സ്റ്റഡി, ഇ.എം.ജി, വി.ഇ.പി, ടെസ്റ്റുകൾ ഈ മെഷീനിലൂടെ നടത്താം. അപസ്മാരം മൂലം ബുദ്ധിമുട്ടുന്നവർ, ഞരമ്പ്, മസിൽ സംബന്ധമായ രോഗങ്ങൾക്കുള്ള ടെസ്റ്റുകൾ കുറഞ്ഞ നിരക്കിൽ ചെയ്യാൻ സാധിക്കും. കെ.എം.സി.എല്ലിന്റെ (കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ്) 10 ലക്ഷം രൂപ ചെലവഴിച്ചാണ് മെഷീനുകൾ സ്ഥാപിച്ചിട്ടുള്ളത്. നിരവധി രോഗികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ജില്ലാ ആശുപത്രിയിലെ ന്യൂറോളജിസ്റ്റ്, ന്യൂറോ ടെക്നീഷ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് ടെസ്റ്റുകൾ നടത്തുക.

ഡെപ്യൂട്ടി ഡി.എം.ഒ. സെൽവരാജ്, ജില്ലാ പഞ്ചായത്ത് ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാബിറ ടീച്ചർ, ജില്ലാശുപത്രി സൂപ്രണ്ട് ഡോ. ശ്രീദേവി, ജില്ലാശുപത്രി ന്യൂറോളജിസ്റ്റ് ഡോ. ജലിസാ ബീവി, ആർ.എം. ഒ. ഡോ. ഷൈജ, ഡോക്ടർമാർ, മറ്റ് സ്റ്റാഫംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement