പുതുവർഷം മുതൽ സേവനങ്ങളിൽ മാറ്റം

Saturday 01 January 2022 12:00 AM IST

കൊച്ചി: പൊതുജനത്തെ ബാധിക്കുന്ന ഒട്ടേറെ സേവനങ്ങളിൽ ഇന്നുമുതൽ മാറ്റം വരുകയാണ്. ചില നികുതികളിലും നിബന്ധനകളിലും മാറ്റം വരുന്നതിന് പുറമേ,വാഹനങ്ങൾക്കും മറ്റും വിലയും കൂടും

വ​ർ​ക്‌​സ് ​കോ​ൺ​ട്രാ​ക്ട്

​ ​സ​ർ​ക്കാ​ർ​ ​അ​തോ​റി​ട്ടി​ക​ൾ,​ ​സ​ർ​ക്കാ​ർ​ ​എ​ന്റി​റ്റി​ക​ൾ​ ​എ​ന്നീ​ ​നി​ർ​വ​ച​ന​ങ്ങ​ളി​ൽ​ ​വ​രു​ന്ന​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​ന​ൽ​കു​ന്ന​ ​വ​ർ​ക്‌​സ് ​കോ​ൺ​ട്രാ​ക്ട് ​സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള​ ​ജി.​എ​സ്.​ടി​ ​നി​ര​ക്ക് 18​ ​ശ​ത​മാ​ന​മാ​യി​ ​ഉ​യ​രും.
എ​ന്നാ​ൽ,​ ​നി​ര​ക്ക് ​വ​ർ​ദ്ധ​ന​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​വ​കു​പ്പു​ക​ൾ,​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​വ​കു​പ്പു​ക​ൾ,​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​എ​ന്നി​വ​ ​നേ​രി​ട്ടു​ ​ന​ൽ​കു​ന്ന​ ​ക​രാ​റു​ക​ൾ​ക്ക് ​ബാ​ധ​ക​മ​ല്ല.​ ​ഇ​വ​ർ​ക്ക് ​നി​ല​വി​ലെ​ ​നി​കു​തി​ ​നി​ര​ക്കാ​യ​ 12​ ​ശ​ത​മാ​നം​ ​തു​ട​രും.
ഭ​ര​ണ​ഘ​ട​ന​ ​നി​ർ​ദ്ദേ​ശി​ച്ച​ ​ചു​മ​ത​ല​ക​ൾ​ ​നി​ർ​വ്വ​ഹി​ക്കു​ന്ന​തി​ലേ​ക്കാ​യി​ ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​ന​ൽ​കു​ന്ന​ ​പൂ​ർ​ണ്ണ​ ​സേ​വ​ന​ങ്ങ​ൾ,​ 25​ ​ശ​ത​മാ​ന​ത്തി​ൽ​ ​കു​റ​വ് ​ച​ര​ക്കു​ക​ൾ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​വ​ർ​ക്‌​സ് ​കോ​ൺ​ട്രാ​ക്ട് ​സേ​വ​ന​ങ്ങ​ൾ​ ​എ​ന്നി​വ​യ്ക്ക് ​ബാ​ധ​ക​മാ​യ​ ​നി​കു​തി​ ​ഒ​ഴി​വ് ​തു​ട​രും.​ ​എ​ന്നാ​ൽ,​ ​ഇ​ത്ത​രം​ ​സേ​വ​ന​ങ്ങ​ൾ,​ ​സ​ർ​ക്കാ​ർ​ ​അ​തോ​റി​ട്ടി​ക​ൾ​ ​സ​ർ​ക്കാ​ർ​ ​എ​ന്റി​റ്റി​ക​ൾ​ ​വ​ഴി​ ​ല​ഭ്യ​മാ​ക്കു​ന്ന​ ​പ​ക്ഷം,​ ​അ​വ​യ്ക്ക് ​ഇ​ന്നു​ ​മു​ത​ൽ​ ​പൊ​തു​ ​നി​ര​ക്കാ​യ​ 18​ ​ശ​ത​മാ​നം​ ​ജി.​എ​സ്.​ടി​ ​ബാ​ധ​ക​മാ​യി​രി​ക്കും.


പുതിയ വാഹനം

അസംസ്കൃതവസ്‌തുക്കളുടെ വിലകൂടിയതിനാൽ ഇന്നുമുതൽ ഒട്ടുമിക്ക വാഹനങ്ങൾക്കും വിലകൂടും. മാരുതി, ഹീറോ, ടാറ്റ, ഡ്യുകാറ്റി, ഔഡി, ടൊയോട്ട, കവാസാക്കി, സിട്രോൺ, സ്‌കോഡ, ഫോക്‌സ്‌വാഗൻ, മെഴ്‌സിഡെസ്-ബെൻസ്, ഹോണ്ട, റെനോ എന്നിവയാണ് വിലവർദ്ധിപ്പിക്കുന്നത്. രണ്ടുമുതൽ മൂന്നു ശതമാനം വരെയാണ് വർദ്ധന.

എ.ടി.എം

സ്വന്തം ബാങ്കിന്റെ എ.ടി.എമ്മിൽ ഒരു മാസം അഞ്ചുതവണയും മറ്റു ബാങ്കുകളുടേതിൽ മൂന്നും (മെട്രോ ഇതര പ്രദേശങ്ങളിൽ അഞ്ച്) ഇടപാടുകളാണ് സൗജന്യം. തുടർന്ന് ഓരോ ഇടപാടിനും ഫീസ് 20 രൂപയ്ക്കുപകരം 21 രൂപയും 18 ശതമാനം ജി.എസ്.ടിയും നൽകണം.

ഇ-ടാക്‌സി

ഓൺലൈനിലൂടെ കാർ, ഓട്ടോ, ടൂവീലർ എന്നിവ ബുക്ക് ചെയ്‌തുള്ള യാത്രയ്ക്ക് അഞ്ചുശതമാനം ജി.എസ്.ടി.

ഓൺലൈൻ ഭക്ഷണം

ഓൺലൈൻ ഭക്ഷണവിതരണ സ്ഥാപനങ്ങൾ ഇന്നുമുതൽ ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് ജി.എസ്.ടി പിരിക്കും. ഭക്ഷണവിലയിൽ മാറ്റമുണ്ടാവില്ല.

തപാൽ ബാങ്ക്

ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്കിൽ (ഐ.പി.പി.ബി) പണം പിൻവലിക്കുമ്പോഴും നിക്ഷേപിക്കുമ്പോഴും 0.50 ശതമാനം ഫീസ്; മിനിമം ഫീസ് 25 രൂപ. 10,000 രൂപവരെയുള്ള നിക്ഷേപവും 25,000 രൂപവരെയുള്ള പിൻവലിക്കലും സൗജന്യം.

ബാങ്ക് ലോക്കർ

ലോക്കറിൽ വയ്ക്കുന്ന വസ്തുക്കൾ നഷ്‌ടപ്പെട്ടാൽ ബാങ്കിന് ഉത്തരവാദിത്തമില്ലെന്ന ചട്ടം റിസർവ് ബാങ്ക് മാറ്റി. വസ്തുക്കൾ നഷ്‌ടപ്പെട്ടാൽ ലോക്കർ വാർഷികവാടകയുടെ 100 ഇരട്ടിവരെ ഉപഭോക്താവിന് നഷ്‌ടപരിഹാരം.

ജി.എസ്.ടിയിലെ മാറ്റങ്ങൾ

1. ജി.എസ്.ടി.ആർ-1, ജി.എസ്.ടി.ആർ-3ബി റിട്ടേണുകൾ പൊരുത്തപ്പെട്ടില്ലെങ്കിൽ ജി.എസ്.ടി ഉദ്യോഗസ്ഥർ മുൻകൂർ നോട്ടീസില്ലാതെ റിക്കവറി നടപടിയെടുക്കും.

2. ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് കിട്ടാൻ നികുതിദായകൻ തനിക്ക് ഉത്പന്നങ്ങൾ/സേവനങ്ങൾ നൽകിയ സ്ഥാപനം റിട്ടേൺ നൽകിയെന്ന് ഉറപ്പാക്കണം.

3. നികുതിവകുപ്പ് ഉത്തരവുകൾക്കെതിരെ അപ്പീൽ നൽകണമെങ്കിൽ പിഴത്തുകയുടെ 25 ശതമാനം കെട്ടിവയ്ക്കണം.

4. ജി.എസ്.ടിയിലെ പുതിയ രജിസ്‌ട്രേഷൻ, പുതുക്കൽ, റീഫണ്ട് എന്നിവയ്ക്ക് ആധാർ നിർബന്ധം.

ആദായ നികുതി

ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നത് വൈകിയാൽ പിഴ 10,000 രൂപയായിരുന്നു. ഇന്നുമുതൽ 5,000 രൂപ.

Advertisement
Advertisement