കാരശ്ശേരി പഞ്ചായത്ത് വാർഷികാഘോഷം

Saturday 01 January 2022 12:09 AM IST
കാരശ്ശേരി പഞ്ചായത്ത് ഭരണസമിതിയുടെ വാർഷികാഘോഷത്തിൻ്റെ ഉദ്ഘാടനം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് മുംതസ് ഹമീദ് നിർവ്വഹിക്കുന്നു

മുക്കം: കാരശ്ശേരി പഞ്ചായത്ത് ഒന്നാംവാർഷികാഘോഷം എസ്.കെ.സ്മൃതി കേന്ദ്രത്തിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.പി.സ്മിത അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് എടത്തിൽ ആമിന, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്താദേവി മൂത്തേടത്ത്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, ബ്ലോക്ക് പഞ്ചായത്തംഗം എം.എ.സൗദ, പഞ്ചായത്ത് അംഗങ്ങളായ ഷാഹിന, ജംഷിദ് ഒളകര,അഷ്‌റഫ്‌ തച്ചറമ്പത്ത് ,റുഖിയ റഹീം, സുനിത രാജൻ, എം.ടി.അഷ്‌റഫ്‌, സൈനുദ്ദിൻ, സെക്രട്ടറി ഇൻ ചാർജ് മുഹമ്മദ്‌ ഷാഫി, ജോസ് കുര്യക്കോസ് എന്നിവർ സംസാരിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കാൻ പോകുന്ന വഴിയോര വിശ്രമകേന്ദ്രം, പാലിയേറ്റീവ് മന്ദിരം, മൊയ്‌തീൻ കോയ ഹാജി സ്മാരക സാംസ്‌കാരിക നിലയം,വാർഡുകളിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ എന്നിവയുടെ പ്രഖ്യാപനം നടന്നു.

Advertisement
Advertisement