കൊവിഡ് വാക്‌സിൻ സ്വീകരിക്കാത്തവർക്ക് യാത്രാവിലക്ക്,​ നിർണായക നടപടിയുമായി ഗൾഫ് രാജ്യം

Saturday 01 January 2022 11:04 PM IST

അബുദാബി: കൊവിഡ് കേസുകള്‍ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ യു.എ.ഇ പൗരന്മാര്‍ക്ക് യാത്രാ നിയന്ത്രണം പ്രഖ്യാപിച്ചു. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത പൗരന്മാര്‍ക്കാണ് യു.എ.ഇയില്‍ വിദേശയാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. ജനുവരി 10ന് നിരോധനം പ്രാബല്യത്തില്‍ വരും.

പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസും എടുക്കണമെന്ന് നാഷണല്‍ ക്രൈസിസ് ആന്‍ഡ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിട്ടിയും വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും അറിയിച്ചു. മെഡിക്കല്‍ കാരണങ്ങളാല്‍ ഒഴിവാക്കിയവര്‍, മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍, ചികിത്സ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ എടുക്കുന്നതില്‍ ഇളവുണ്ട്.

Advertisement
Advertisement