പാർട്ടിക്കുള്ളിലെ ചേരിത്തിരിവുകൾ തിരുത്തി പാലക്കാട് മണ്ഡലം പിടിച്ചെടുക്കും: ഇ.എൻ സുരേഷ് ബാബു

Monday 03 January 2022 12:08 AM IST

പാലക്കാട്: പാർട്ടിക്കുള്ളിലെ ചേരിത്തിരിവുകൾ തിരുത്തി പാലക്കാട് മണ്ഡലം പിടിച്ചെടുക്കുമെന്ന് നിയുക്ത സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. പാലക്കാട് മണ്ഡലം സി.പി.എം രണ്ട് തവണ വിജയിച്ച മണ്ഡലമാണ്. പാർട്ടിയുടെ ബഹുജന സംഘടനയ്ക്ക് കോട്ടം തട്ടിയിട്ടില്ലെങ്കിലും പാർട്ടിയിലെ ചില നേതാക്കളുടെ ചേരിത്തിരിവുകൾ തിരഞ്ഞടുപ്പ് തോൽവിക്കിടയാക്കിയെന്നാണ് പാർട്ടിതന്നെ വിലയിരുത്തുന്നത്. ഇതെല്ലാം പരിഹരിച്ച് അടുത്ത നിയമസഭാ തിരഞ്ഞടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ട സി.പി.എം മണ്ഡലത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം സി.പി.എമ്മിനുള്ളിൽ വിഭാഗീയതയുണ്ടെന്നത് ചിലരുടെ പ്രചാരണം മാത്രമാണ്. പ്രാദേശികമായി ചർച്ച ചെയ്ത് പരിഹരിക്കാവുന്ന ഭിന്നത മാത്രമേയുള്ളൂവെന്നും പാർട്ടിയിലുള്ളവരെ മാത്രമല്ല എതിർപക്ഷത്തുള്ള പാർട്ടിക്കാരോടും ഇതേ സമീപനമാണ് സ്വീകരിക്കുക. സി.പി.എമ്മിൽ മറ്റു പാർട്ടികളിൽ നിന്ന് നിരവധി പേർ വരുന്നത് ഇതിന് തെളിവാണ്. ജില്ലയിലെ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള നടപടി മുൻകാലങ്ങളിൽ സ്വീകരിച്ചത് പോലെ ശക്തമായി തുടരും. ജില്ലയിലുളള പൊതുമേഖലാ സ്ഥാപനങ്ങൾ അടക്കാനുള്ള കേന്ദ്രസർക്കാർ നയത്തിനെതിരെ പാർട്ടി പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ര​മ്പ​ര്യ​വു​മാ​യി ഇ.​എ​ൻ.​സു​രേ​ഷ് ​ബാ​ബു

പാ​ല​ക്കാ​ട്:​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​തി​ര​ഞ്ഞെ​ടു​ത്ത​ ​ഇ.​എ​ൻ.​സു​രേ​ഷ് ​ബാ​ബു​ ​നി​ല​വി​ൽ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗ​മാ​ണ്.​ ​ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​ ​ആ​ദ്യ​കാ​ല​ ​നേ​താ​വ് ​ചി​റ്റൂ​ർ​ ​പെ​രു​മാ​ട്ടി​ ​കോ​രി​യാ​ർ​ച​ള്ള​ ​ഇ​ട​യ​ൻ​കൊ​ള​മ്പ് ​വീ​ട്ടി​ൽ​ ​ഇ.​ആ​ർ.​നാ​രാ​യ​ണ​ന്റെ​ ​മ​ക​നാ​ണ്.
വി​ദ്യാ​ർ​ത്ഥി,​ ​യു​വ​ജ​ന​ ​പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ​ ​പൊ​തു​രം​ഗ​ത്തേ​ക്ക് ​ക​ട​ന്നു​വ​ന്ന​ ​സു​രേ​ഷ് ​ബാ​ബു,​കോ​ൺ​ഗ്ര​സി​ന്റെ​ ​കോ​ട്ട​യാ​യ​ ​ചി​റ്റൂ​രി​ൽ​ ​ക​ഴി​ഞ്ഞ​ ​ര​ണ്ട് ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലും​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ജ​ന​താ​ദ​ൾ​ ​(​എ​സ്)​ ​നോ​താ​വ് ​കൃ​ഷ്ണ​ൻ​കു​ട്ടി​ ​വി​ജ​യി​ച്ച​തി​ൽ​ ​മു​ഖ്യ​ ​പ​ങ്ക് ​വ​ഹി​ച്ചു.​ ​ചി​റ്റൂ​ർ​ ​സ​ഗ​ര​സ​ഭാ​ ​ഭ​ര​ണം​ ​ഇ​ട​തു​പ​ക്ഷം​ ​സ്വ​ന്ത​മാ​ക്കി​യ​തി​ലെ​ ​ക്ര​ഡി​റ്റു​മു​ണ്ട്.
51​കാ​ര​നാ​യ​ ​സു​രേ​ഷ് ​ബാ​ബു​ ​എ​സ്.​എ​ഫ്.​ഐ​ ​ചി​റ്റൂ​ർ​ ​ഏ​രി​യ​ ​പ്ര​സി​ഡ​ന്റും​ ​ഡി​വൈ.​എ​ഫ്.​ഐ​ ​ബ്ലോ​ക്ക് ​സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു.​ ​സി.​പി.​എം​ ​പെ​രു​മാ​ട്ടി​ ​ലോ​ക്ക​ൽ​ ​സെ​ക്ര​ട്ട​റി​യാ​യും​ ​ചി​റ്റൂ​ർ​ ​ഏ​രി​യ​ ​സെ​ക്ര​ട്ട​റി​യാ​യും​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​നി​ല​വി​ൽ​ ​സി.​ഐ.​ടി.​യു​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യം​ഗം,​ ​മ​ല​ബാ​ർ​ ​സി​മ​ന്റ്സ് ​ഡ​യ​റ​ക്ട​ർ,​ ​ചി​റ്റൂ​ർ​ ​താ​ലൂ​ക്ക് ​ടൂ​റി​സം​ ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​സൊ​സൈ​റ്റി​ ​പ്ര​സി​ഡ​ന്റ് ​എ​ന്നീ​ ​നി​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു.​ ​ചി​റ്റൂ​ർ​ ​ഗ​വ.​ ​കോ​ളേ​ജി​ൽ​ ​നി​ന്ന് ​ബി​രു​ദ​ത്തി​നു​ശേ​ഷം​ ​നി​യ​മ​പ​ഠ​ന​വും​ ​പൂ​ർ​ത്തി​യാ​ക്കി.​ ​വ്യ​വ​സാ​യ​വ​കു​പ്പി​ലെ​ ​ജോ​ലി​ ​ഉ​പേ​ക്ഷി​ച്ചാ​ണ് ​സി.​പി.​എ​മ്മി​ൽ​ ​മു​ഴു​വ​ൻ​ ​സ​മ​യ​ ​പ്ര​വ​ർ​ത്ത​ക​നാ​യ​ത്.​ ​നി​ര​വ​ധി​ ​സ​മ​ര​ങ്ങ​ൾ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​ജ​യി​ൽ​വാ​സ​വും​ ​അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.​ ​അ​മ്മ​:​ ​മാ​ധ​വി.​ ​ഭാ​ര്യ​:​ ​ശ്രീ​ലേ​ഖ.​ ​മ​ക്ക​ൾ​:​ ​മാ​ധ​വി,​ ​ആ​ദി.

Advertisement
Advertisement