പത്തനംതിട്ടയിൽ മന്നം ജയന്തി ആഘോ​ഷിച്ചു

Monday 03 January 2022 12:32 AM IST

പത്തനംതി​ട്ട : എൻ.എ​സ്.എസ് താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ 145 മത് ജയന്തി ആഘോഷിച്ചു. രാവിലെ 7 ന് യൂണിയൻ ചെയർമാൻ അഡ്വ.ഹരിദാസ് ഇടത്തിട്ട മന്നം സ്മൃതിമണ്ഡപത്തിൽ ഭദ്രദീപം തെളിച്ചു. പത്തനംതിട്ട താലൂക്ക് യൂണിയനിലെ 123 കരയോഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യൂണിയൻ ആസ്ഥാനത്ത് നടന്ന പുഷ്പാർച്ചനയിൽ പങ്കെടുത്തു. ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഭക്തി ഗാനസുധ, നാദസ്വര ച്ചേരി, സോപാന സംഗീതം എന്നിവയും നടന്നു. ജയന്തി സമ്മേളത്തിന് സമാപനം കുറിച്ചു കൊണ്ട് മന്നം അനുസ്മരണ സമ്മേളനം നടന്നു. മന്നം സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ ആരോഗ്യമന്ത്രി വീണാജോർജ് , ആന്റോആന്റണി എം.പി, കെ.യു. ജനീഷ് കുമാർ എം.എൽ.എ , പത്തനംതിട്ട നഗരസഭാചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ, സി.പി.എം ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു , ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പമ്പിൽ , ബി.ജെ.പി ജില്ലാപ്രസിഡന്റ് വി.എ.സൂരജ് എന്നിവർ പങ്കെടുത്തു. ആഘോഷ പരിപാടികൾക്ക് യൂണിയൻ കമ്മിറ്റി അംഗങ്ങൾ, പ്രതിനിധി സഭാംഗങ്ങൾ, വനിതാ യൂണിയൻ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement