സിൽവർ ലൈൻ : ഭൂമി ഏറ്റെടുക്കൽ തുടങ്ങുന്നു

Monday 03 January 2022 12:00 AM IST

തിരുവനന്തപുരം; സിൽവർ ലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഭരണപരമായ ചെലവുകൾക്കായി 20.50 കോടി അനുവദിച്ചു. കെ -റയിൽ മാനേജിംഗ് ഡയറക്ടർ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണിത്.

സിൽവർ ലൈൻ പ്രോജക്ടിന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രാഥമിക ജോലികൾക്ക് അടിയന്തരമായി തുക അനുവദിക്കണമെന്നാണ് എം.ഡി. ആവശ്യപ്പെട്ടത്. കെ റയിലിന്റെ വെള്ളയമ്പലത്തുള്ള സബ് ട്രഷറിയിലേക്ക് തുക ട്രാൻസ്ഫർ ചെയ്ത് ഗതാഗത പ്രിൻസിപ്പൾ സെക്രട്ടറി ജ്യോതി ലാൽ ഉത്തരവിറക്കി.

കെ- റെയിൽ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ല് സ്ഥാപിക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. ഭൂമി ഏറ്റെടുക്കാതെ ഇത്തരം അടയാളങ്ങളുള്ള തൂണുകൾ സ്ഥാപിക്കാനാകില്ലെന്ന് കോടതി പറഞ്ഞെങ്കിലും, സർവ്വേ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുകയാണ്. പരിസ്ഥിതി ആഘാത പഠനത്തിനുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് ഇറക്കിയത്. ആദ്യ പാരിസ്ഥിതികാഘാത പഠനം കണ്ണൂർ ജില്ലയിലാണ്.

സി​​​ൽ​​​വ​​​ർ​​​ ​​​ലൈ​​​ൻ​​​ ​വി​ഷ​യ​ത്തി​ൽ​ ​ഒ​ര​ടി
പി​ന്നോ​ട്ടി​ല്ല​:​ ​കോ​ടി​യേ​രി

കൊ​ല്ലം​:​ ​കെ​ ​റെ​യി​ൽ​ ​പ​ദ്ധ​തി​യി​ൽ​ ​നി​ന്ന് ​ഒ​ര​ടി​പോ​ലും​ ​പി​ന്നോ​ട്ടു​പോ​കി​ല്ലെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു.​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​പൊ​തു​സ​മ്മേ​ള​നം​ ​കൊ​ട്ടാ​ര​ക്ക​ര​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ൻ​ ​ക​വ​ല​യി​ലെ​ ​ഇ​ ​കാ​സിം​ ​ന​ഗ​റി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
കെ​ ​റെ​യി​ൽ​ ​പ​ദ്ധ​തി​ക്ക് ​എ​തി​ർ​പ്പു​ക​ളു​ണ്ടെ​ന്ന് ​പ​റ​ഞ്ഞ് ​ജ​ന​ങ്ങ​ളു​ടെ​ ​ഇ​ട​യി​ൽ​ ​അ​ങ്ക​ലാ​പ്പു​ണ്ടാ​ക്കാ​നാ​ണ് ​ചി​ല​രു​ടെ​ ​ശ്ര​മം.​ ​ഇ​ത്ത​രം​ ​അ​നാ​വ​ശ്യ​ ​രാ​ഷ്ട്രീ​യ​ ​വി​മ​ർ​ശ​ന​ങ്ങ​ളെ​ ​പൊ​തു​സ​മൂ​ഹം​ ​ത​ള്ളി​ക്ക​ള​യ​ണം.​ ​ജ​ന​ങ്ങ​ളു​ടെ​ ​പി​ന്തു​ണ​യോ​ടെ​യാ​ണ് ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കു​ക.​ ​അ​തി​വേ​ഗ​ ​റെ​യി​ൽ​ ​കേ​ര​ള​ത്തി​ന്റെ​ ​വി​ക​സ​ന​ത്തി​ന് ​അ​നി​വാ​ര്യ​മാ​ണ്.​ ​പ​ദ്ധ​തി​ക്കാ​യി​ ​ഭൂ​മി​ ​ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് ​യാ​തൊ​രു​ ​ആ​ശ​ങ്ക​യും​ ​വേ​ണ്ട.​ ​ഭൂ​മി​യു​ടെ​ ​അ​വ​കാ​ശി​ക​ൾ​ക്കൊ​പ്പം​ ​ഇ​ട​ത് ​സ​ർ​ക്കാ​രു​ണ്ടാ​കു​മെ​ന്ന​താ​ണ് ​ഉ​റ​പ്പ്.​ ​പു​ന​ര​ധി​വാ​സം​ ​വേ​ണ്ട​വ​ർ​ക്ക് ​അ​ത് ​ന​ൽ​കും,​ ​ന​ഷ്ട​പ​രി​ഹാ​രം​ ​വേ​ണ്ട​വ​ർ​ക്കും​ ​കെ​ട്ടി​ടം​ ​വേ​ണ്ട​വ​ർ​ക്കും​ ​സം​വി​ധാ​ന​മു​ണ്ടാ​ക്കും.​ ​കേ​ന്ദ്രം​ ​എ​തി​ർ​ത്തു​വെ​ന്ന് ​ക​രു​തി​ ​നി​സ​ഹാ​യ​രാ​യി​ ​നി​ന്നാ​ൽ​ ​കേ​ര​ള​ത്തി​ന്റെ​ ​സ്ഥി​തി​യെ​ന്താ​കു​മെ​ന്നും​ ​കോ​ടി​യേ​രി​ ​ചോ​ദി​ച്ചു.​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​എ​സ്.​ ​സു​ദേ​വ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​മ​ന്ത്രി​ ​കെ.​എ​ൻ.​ ​ബാ​ല​ഗോ​പാ​ൽ,​ ​കെ.​ ​സോ​മ​പ്ര​സാ​ദ് ​എം.​പി,​ ​കെ.​ ​രാ​ജ​ഗോ​പാ​ൽ,​ ​സൂ​സ​ൻ​ ​കോ​ടി,​ ​എ​സ്.​ ​ജ​യ​മോ​ഹ​ൻ,​ ​പി.​എ.​ ​എ​ബ്ര​ഹാം,​ ​എം.​എ​ച്ച്.​ ​ഷാ​രി​യ​ർ,​ ​പി.​കെ.​ ​ജോ​ൺ​സ​ൺ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

സി​ൽ​വ​ർ​ ​ലൈ​ൻ​:​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​വി​ശ​ദീ​ക​ര​ണ​ ​യോ​ഗം​ ​നാ​ളെ

തി​രു​വ​ന​ന്ത​പു​രം​:​ ​സി​ൽ​വ​ർ​ ​ലൈ​ൻ​ ​പ​ദ്ധ​തി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​ആ​രാ​യു​ന്ന​തി​ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ജി​ല്ല​യി​ൽ​ ​നാ​ളെ​ ​വി​ശ​ദീ​ക​ര​ണ​ ​യോ​ഗം​ ​ന​ട​ക്കും.​ ​രാ​വി​ലെ​ 11​ ​ന് ​ജി​മ്മി​ ​ജോ​ർ​ജ് ​ഇ​ൻ​ഡോ​ർ​ ​സ്‌​റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​പ​രി​പാ​ടി​യി​ൽ​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ ​പ്ര​തി​നി​ധി​ക​ൾ,​ ​സം​ഘ​ട​നാ​ ​പ്ര​തി​നി​ധി​ക​ൾ,​ ​സാ​ങ്കേ​തി​ക​ ​വി​ദ​ഗ്ദ്ധ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.

Advertisement
Advertisement