ഷോർട്ട് ഫിലിം മത്സരം

Monday 03 January 2022 12:57 AM IST

പത്തനംതിട്ട : ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് കോളജുകളിലെ വിദ്യാർത്ഥികൾക്കായി ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ഷോർട്ട് ഫിലിം മൊബൈൽഫോൺ കാമറ ഉപയോഗിച്ചു മാത്രമേ ഷൂട്ട് ചെയ്യുവാൻ പാടുള്ളൂ. മൂന്നുമിനിറ്റാണ് സമയദൈർഘ്യം. മത്സരവിഷയം: ഇൻക്ലൂസീവ് ആന്റ് പാർട്ടിസിപ്പേറ്ററി ഇലക്ഷൻ. ഒരു കോളേജിൽ നിന്ന് പരമാവധി ഒരു ഷോർട്ട് ഫിലിം മാത്രമേ പരിഗണിക്കൂ. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കും. 25 ന് നാഷണൽ വോട്ടേഴ്‌സ്‌ ഡേയോട് അനുബന്ധിച്ച് ക്യാഷ്അവാർഡും സർട്ടിഫിക്കറ്റും നൽകും. ഫോൺ: 04682320940.

Advertisement
Advertisement