ഹരിതറാലി നടത്തി

Monday 03 January 2022 12:01 AM IST

പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്തിന്റെ ഹരിത കർമ്മസേന, മാലിന്യ മുക്ത പ്രമാടം പദ്ധതിയുടെ ഭാഗമായി ജനകീയ ക്യാമ്പയിനും ഹരിത റാലിയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ രാജി സി. ബാബു അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ കെ.എം.മോഹനൻ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജിസജി, ശ്രീകലനായർ , ജി.ഹരികൃഷ്ണൻ, ആനന്ദവല്ലിയമ്മ, എം.കെ.മനോജ്, മിനിറെജി, പ്രസീതാരഘു, നിഷാമനോജ്, തങ്കമണി, വാഴവിള അച്ച്യുതൻനായർ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement