സംസ്ഥാനത്ത് 45 പേർക്ക് കൂടി ഒമിക്രോൺ

Monday 03 January 2022 3:31 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 45 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം 16, തിരുവനന്തപുരം 9, തൃശൂർ 6, പത്തനംതിട്ട 5, ആലപ്പുഴ, കോഴിക്കോട് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 9 പേർ ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്നും 32 പേർ ലോറിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. ഇതോടെ ആകെ 152 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ആലപ്പുഴയിലെ 3 പേർക്കും തൃശൂരിലെ ഒരാളടക്കം 4 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത തുടരണമെന്ന് മന്ത്രി അറിയിച്ചു.

Advertisement
Advertisement