ഫുഡ്‌ടെക് കേരള പ്രദർശനം 6 മുതൽ

Tuesday 04 January 2022 12:17 AM IST

കൊച്ചി: ഫുഡ്‌ടെക് കേരളയുടെ 12 മത് പതിപ്പ് 6 മുതൽ 8 വരെ കലൂർ റിന ഇവന്റ് ഹബ്ബിൽ നടക്കും. ഭക്ഷ്യസംസ്‌കരണം, പാക്കേജിംഗ്, ഡയറി ഉപകരണങ്ങൾ, ചേരുവകൾ, ഫ്‌ളേവറുകൾ, സുഗന്ധ വ്യഞ്ജനങ്ങൾ തുടങ്ങിയ മേഖലകളിൽ നിന്നുള്ള 55 സ്ഥാപനങ്ങൾ ഉത്പന്നങ്ങളും സേവനങ്ങളുമായി പ്രദർശനത്തിലുണ്ടാകും. കേരള ബ്യൂറോ ഒഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജി, നോർക്ക റൂട്‌സ്, കേരള കാർഷിക സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളുടെ അംഗീകാരവും പിന്തുണയോടെയാണ് പ്രദർശനം. വാർത്താസമ്മേളനത്തിൽ സംഘാടകരായ ക്രൂസ് എക്‌സ്‌പോ ഡയറക്ടർ ജോസഫ് കുര്യാക്കോസ്, ബേബി കിഴക്കേത്തറ എന്നിവർ പങ്കെടുത്തു.