സ്വർണവ്യാപാരമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കും

Tuesday 04 January 2022 12:36 AM IST

കൊച്ചി: സ്വർണവ്യാപാര മേഖലയിൽ ബാങ്കുകളുടെ സമീപനവും കമ്മീഷൻ പലിശനിരക്ക് സംബന്ധിച്ചും കേന്ദ്ര ധനമന്ത്രാലയത്തിന് എ.കെ.ജി.എസ്.എം.എ സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ,​ എ.കെ.ജി.എസ്.എം.എ പ്രതിനിധികളുമായി സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കോൺഫെഡറേഷൻ ഓൺലൈനിലൂടെ ചർച്ചനടത്തി.

കേരളത്തിൽ ബാങ്കുകൾ ബുള്ളിയിൻ സംഭരണവും വ്യാപാരവും നടത്തേണ്ടുന്നതിന്റെ ആവശ്യകത, ഗോൾഡ്മെറ്റൽ ലോൺ അനുവദിക്കുന്നതിലെ കഠിന നിബന്ധനകൾ, കൂടിയ കമ്മീഷൻ, കേന്ദ്ര സർക്കാരിന്റെ വിവിധ ബാങ്ക് ലോണുകൾ സ്വർണ വ്യാപാര മേഖലയ്ക്കു അനുവദിക്കുന്നതിലെ വിമുഖത, മിനിമം ബാലൻസ് അടിസ്ഥാമാക്കി കാഷ് ഹാൻഡിലിംഗ് ചാർജ് ഈടാക്കുന്നതിലെ അധികബാദ്ധ്യത തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കപ്പെടേണ്ടതാണെന്നും റിപ്പോർട്ട് കേന്ദ്ര ധനമന്ത്രാലയത്തിന് ഉടൻ തന്നെ സമർപ്പിക്കുമെന്നും ബാങ്കുകളുടെ ഭാഗമായി പങ്കെടുത്തവർ ഉറപ്പ് നൽകി.

എ.കെ.ജി.എസ്.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ , ട്രഷറർ അഡ്വ. എസ്.അബ്ദുൽ നാസർ, സംസ്ഥാന വർക്കിംഗ് ജനറൽ സെക്രട്ടറി കൃഷ്ണദാസ്, മെറ്റൽ ലോൺ ഗുണഭോക്താക്കളുടെ പ്രതിനിധി,​ സി.ബി.ഡി.എ ട്രഷറർ അരുൺമല്ലർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement