വാർഷിക പൊതുയോഗം

Monday 03 January 2022 11:34 PM IST

അടൂർ:കൂട്ടായ്മകൾ മാനവിക മൂല്യങ്ങളുടെ വിളനിലമാകണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അടൂർ മൈത്രിനഗർ റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ പ്രസിഡന്റ് പി.എൻ .ഗോപാകൃഷ്ണപിള്ള അദ്ധ്യക്ഷനായിരുന്നു. വി.പി .തമ്പിക്കുട്ടി, എം.എ സഖറിയ, മഹേഷ് കുമാർ , ശോഭാതോമസ്, മനോജ്, സജി ഡാനിയൽ, ശ്രീകുമാരി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. മദ്യത്തിനും മയക്കുമരുന്നിനുമെതിരേ ബോധവൽക്കരണം എന്ന വിഷയത്തിൽ വിമുക്തി കൺവീനർ എസ് .ഹരിഹരനുണ്ണി ക്ലാസ് നയിച്ചു.

Advertisement
Advertisement