പർപ്പടക വില പൊടിപൊടിക്കും

Monday 03 January 2022 11:39 PM IST

അടൂർ : ഉഴുന്നുമാവിന്റെയും പർപ്പടകാരത്തിന്റെയും വിലവർദ്ധനവിനെ തുടർന്ന് ഇന്നുമുതൽ പർപ്പടകത്തിന് വിലവർദ്ധിപ്പിക്കാൻ ജില്ലയിലെ പർപ്പടക നിർമ്മാതാക്കൾ തീരുമാനിച്ചു. കിലോയ്ക്ക് 100 രൂപയായിരുന്ന ഉഴുന്നുമാവിന്റെ വില നൂറ്റിയിരുപതായിട്ടുണ്ട്. പർപ്പടക കാരത്തിന്റെയും വില ഉയർന്നു. ഇതിനെ തുടർന്നാണ് കേരള പപ്പട് മാനുഫാക്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി വിലവർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. 70 മുതൽ 80 ഗ്രാംവരെയുള്ള പർപ്പടകത്തിന് ഇനി മുതൽ 25 രൂപയായിരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അടൂർ ഗോപകുമാർ അറിയിച്ചു. .ഇതുവരെ 20 രൂപയായിരുന്നു വില. മൈദകൊണ്ട് പർപ്പടകം നിർമ്മിച്ച് വിപണിയിലെത്തിക്കുന്ന വ്യാജ സംഘങ്ങളുണ്ടെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement