വരുന്നു, 'ഒരു വില്ലേജിൽ ഒരു വ്യവസായസംരംഭം'

Tuesday 04 January 2022 12:09 AM IST

കോഴിക്കോട്: കൊവിഡാനന്തര കേരളത്തിന്റെ വ്യവസായ വളർച്ചയ്ക്ക് ഊന്നൽ നൽകുന്നതിനൊപ്പം മഹാമാരിക്കാലത്ത് തൊഴിൽ നഷ്ടപ്പെട്ട അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്ക് വ്യവസായ സംരഭകരാകാനും ലക്ഷ്യമിട്ട് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് 'ഒരു വില്ലേജിൽ ഒരു വ്യവസായ സംരംഭം' പദ്ധതി നടപ്പാക്കുന്നു.

ബോർഡിന്റെ 'എന്റെ ഗ്രാമം'/പി.എം.ഇ.ജി.പി പദ്ധതികളുടെ തുടർച്ചയായാണ് പുതിയ പദ്ധതി. പദ്ധതി പ്രകാരം പരമാവധി 25 ലക്ഷം രൂപവരെ അടങ്കലുള്ള ഗ്രാമ ർവ്യവസായ യൂണിറ്റുകൾ ആരംഭിക്കാം. പുതിയ യൂണിറ്റുകൾ ആരംഭിക്കുന്നതിനാണ് അപേക്ഷകൾ സ്വീകരിക്കുക. 95 ശതമാനം വരെ ബാങ്ക് വായ്പ ലഭ്യമാക്കും. പ്രോജക്ട് തുകയുടെ 25 മുതൽ 40 ശതമാനം വരെ സബ്‌സിഡി ഖാദി ബോർഡ് വഴി നൽകും. താത്പര്യമുള്ളവർക്ക് ചെറൂട്ടി റോഡിലെ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ ബന്ധപ്പെടാം. ഫോൺ: 0495 2366156.

Advertisement
Advertisement