പരിശീലനം ആരംഭിച്ചു

Tuesday 04 January 2022 1:11 AM IST

മലപ്പുറം: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറത്ത് പ്രവർത്തിക്കുന്ന വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്.സി പരിശീലനത്തിന്റെ പുതിയ ബാച്ചിന് തുടക്കമായി . ഡിഗ്രി തല ബാച്ചിന്റെ ഉദ്ഘാടനം ഷാഫി കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.പി.ബഷീർ അഹമ്മദ് നിർവഹിച്ചു . വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പൽ പ്രൊഫ. പി. മമ്മദ് ആമുഖ പ്രഭാഷണം നടത്തി . ബാച്ചിന്റെ ആദ്യ ദിനത്തെ ക്ലാസിന് സി.വി റംഷാദ് നേതൃത്വം നൽകി.

Advertisement
Advertisement