സി.എച്ച് മന്ദിരത്തിൽ ഇനി കേളുഏട്ടനും

Thursday 06 January 2022 12:02 AM IST
സി.​പി.​എം​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​ഓ​ഫീ​സി​ൽ​ ​കേ​ളു​ഏ​ട്ട​ന്റെ​ ​പ്ര​തി​മ​ ​അ​നാ​ച്ഛാ​ദ​നം​ ​ചെ​യ്ത​ശേ​ഷം​ ​കാ​ണു​ന്ന​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​ ​അം​ഗം​ ​എ​ള​മ​രം​ ​ക​രീം.​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​പി.​മോ​ഹ​ന​ൻ,​ ​എ.​പ്ര​ദീ​പ് ​കു​മാ​ർ,​ ​ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ​ ​എം.​എ​ൽ.​എ​ ​തു​ട​ങ്ങി​യ​വ​ർ​ ​സ​മീ​പം

കോഴിക്കോട്: ദീർഘകാലം പാർട്ടി സെക്രട്ടറിയായിരുന്ന സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസായ സി.എച്ച് കണാരൻ മന്ദിരത്തിൽ ഇനി കേളുഏട്ടന്റെ ശില്പവും. ജ്വലിക്കുന്ന വിപ്ലവ സ്മരണകൾ അയവിറക്കിയ അന്തരീക്ഷത്തിൽ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം.പി ശിൽപ്പം അനാച്ഛാദനം ചെയ്തു. ഭക്ഷ്യസമരത്തിനിടെ പൊലീസുകാർ അടിച്ചുപൊട്ടിച്ച ചോരയൊലിക്കുന്ന തലയുമായി ഇരിക്കുന്ന കേളുഏട്ടന്റെ രൂപവും സമര സന്ദർഭവുമാണ് ശിൽപ്പത്തിലുള്ളത്. ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിലെ കലാകാരി ഷറീനയാണ് ശിൽപ്പി. ജില്ലാാസെക്രട്ടറി പി.മോഹനൻ അദ്ധ്യക്ഷനായി. ടി.പി.രാമകൃഷ്ണൻ എം.എൽ.എ, എ.പ്രദീപ് കുമാർ, കെ.കെ.ലതിക, മേയർ ഡോ.ബീന ഫിലിപ്പ് എന്നിവർ സംസാരിച്ചു.
ശിൽപ്പി ഷറീനയ്ക്ക് എളമരം കരീം ഉപഹാരം നൽകി. സ്മരണിക പ്രകാശനം പി.മോഹനന് നൽകി നിർവഹിച്ചു.
കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി.കുഞ്ഞിക്കണ്ണൻ സ്വാഗതവും പി.നിഖിൽ നന്ദിയും പറഞ്ഞു. തുടർന്ന് അലോഷിയും സംഘവും ഒരുക്കിയ ഗസൽസന്ധ്യയും അരങ്ങേറി.

Advertisement
Advertisement