ശുചീകരണ യജ്ഞസമ്മേളനം

Wednesday 05 January 2022 11:15 PM IST

റാന്നി: ശബരിമല, തിരുവാഭരണ പാത കൈയേറ്റങ്ങൾ പൂർണമായി ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കു മെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ പറഞ്ഞു. തിരുവാഭരണപാത ശുചീകരണ യജ്ഞസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രമോദ് നാരായൺ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ദേവസ്വം ബോർഡ് അംഗം മനോജ് ചരളേൽ ശുചീകരണ യജ്ഞ കർമ്മം ഉദ്ഘാടനം ചെയ്തു. തിരുവാഭരണ പാത സംരക്ഷണസമിതി ചെയർമാൻ, അഡ്വ.കെ.ഹരിദാസ്, മാലേത്ത് സരളാദേവി, ജില്ലാ പഞ്ചായത്ത് മെമ്പർ, ജോർജ് ഏബ്രഹാം, ചെറുകോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. സന്തോഷ്, ഗീതാകുമാരി, എം. ജി .ഉണ്ണികൃഷ്ണൻ, എൻ.കെ.നന്ദകുമാർ, അനുരാധ ശ്രീജിത്ത്, രവികുന്നക്കക്കാട്ട് ,കെ ആർ.സുധാകരൻ നായർഎന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement