കെ.എസ്.ആർ.ടി.സി ഇന്ന് പണിമുടക്കില്ല

Thursday 06 January 2022 12:00 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഡിസംബർ മാസത്തെ ശമ്പളം ജനുവരി 6 ന് പൂർണ്ണമായി വിതരണം ചെയ്യുമെന്ന് സർക്കാർ ഉറപ്പ് നൽകിയ സാഹചര്യത്തിൽ ഇന്നുമുതൽ നടത്താനിരുന്ന പണിമുടക്ക് മാറ്റി വയ്ക്കാൻ തീരുമാനിച്ചതായി കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് വാർത്താകുറിപ്പിൽ അറിയിച്ചു. പണിമുടക്ക് നോട്ടീസ് പിൻവലിച്ചിട്ടില്ല.