കെ.എം. അന്ത്രു അനുസ്മരണവും അന്താരാഷ്ട്ര പുരസ്‌കാരദാനവും

Thursday 06 January 2022 12:42 AM IST

തിരുവനന്തപുരം: കെ.എം. അന്ത്രു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സാഹിത്യകാരൻ കെ.എം. അന്ത്രു അനുസ്മരണവും അന്താരാഷ്ട്ര പുരസ്‌കാരദാനവും ഇന്ന് വൈകിട്ട് 5.15ന് തിരുവനന്തപുരം വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ് ഹാളിൽ നടക്കും. പൊതുസമ്മേളനം ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വക്കം മൗലവി ഫൗണ്ടേഷൻ ചെയർമാൻ എ. സുഹൈർ അദ്ധ്യക്ഷത വഹിക്കും.

ഈ വർഷത്തെ കെ.എം അന്ത്രു അന്താരാഷ്ട്ര സാഹിത്യ പുരസ്‌കാരം കാലിഫോർണിയയിലെ സാഹിത്യകാരൻ ജാക്ക് ഫോളിക്കു വേണ്ടി 24 ചാനൽ തിരുവനന്തപുരം റീജിയണൽ ഹെഡ് തനേഷ് തമ്പി ഏറ്റുവാങ്ങും. കേന്ദ്ര സാഹിത്യ അക്കാഡമി ഉപദേശക സമിതി അംഗം ഡോ. കായംകുളം യൂനുസ്, കഥാകൃത്തും പ്രസാധകനുമായ ഡോ. എം. രാജീവ് കുമാർ, ഹാസ സാഹിത്യകാരനും നർമ്മകൈരളി പ്രസിഡന്റുമായ വി. സുരേശൻ എന്നിവർ മുഖ്യാതിഥികളാവും. കെ.എം. അന്ത്രു ഫൗണ്ടേഷൻ പ്രസിഡന്റ് ഷാജിൽ അന്ത്രു, സെക്രട്ടറി കെ.എം. സന്തോഷ് കുമാർ എന്നിവർ പങ്കെടുക്കും. ഡോ. വിദ്യ വിനോദ് ചെയർപേഴ്സണും ഷാജിൽ അന്ത്രു, മൽഗോഴ്സ്റ്റ ബോർസെസ്‌ക്കോവ് (പോളണ്ട്) , മെഹ്രീൻ അഹമ്മദ് (ഒാസ്‌ട്രേലിയ) എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് നിർണ്ണയം നടത്തിയത്.

Advertisement
Advertisement