മലപ്പുറത്ത് അച്ഛനും മകളും ട്രെയിൻ തട്ടി മരിച്ചു

Thursday 06 January 2022 7:57 AM IST

മലപ്പുറം: താനൂരിൽ ട്രെയിൻ തട്ടി അച്ഛനും മകളും മരിച്ചു. തലക്കടത്തൂർ സ്വദേശി അസീസ്(42), മകൾ അജ്വ മർവ(10) എന്നിവരാണ് മരിച്ചത്. പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. താനൂർ റെയിൽവേ സ്‌റ്റേഷനിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. അസീസ് സംഭവ സ്ഥലത്തുവച്ചും, മകൾ ആശുപത്രിയിൽവച്ചുമാണ് മരിച്ചത്.

Advertisement
Advertisement