എരുത്തേമ്പതി പോൾസൂസൈ കനാൽ നിർമ്മാണോദ്ഘാടനം ഇന്ന്

Friday 07 January 2022 12:09 AM IST

ചിറ്റൂർ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നബാർഡ് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്ന എരുത്തേമ്പതി പഞ്ചായത്തിലെ പോൾസൂസൈ കനാൽ നിർമ്മാണോദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എരുത്തേമ്പതി കെ.എ.എസ് കല്യാണ മണ്ഡപത്തിൽ മന്ത്രി പി. പ്രസാദ് നിർവഹിക്കും.

കനാലിന്റെ തകർന്ന ഭാഗങ്ങളിൽ 3.5 കോടി രൂപ ചെലവഴിച്ചാണ് പാർശ്വഭിത്തിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. പഞ്ചായത്തിലെ ജലക്ഷാമം പരിഹരിക്കുകയെന്നതാണ് ലക്ഷ്യം. വരട്ടയാർ പുഴയിൽ നിന്നും പിടാരി മേട് വരെയുള്ള 12 കി.മീ കനാലാണ് നിർമ്മിക്കുക. പദ്ധതി പൂർത്തിയാകുന്നതോടെ വരട്ടയാർ മേനോൻപാറ മേഖലകളിൽ ജലസേചനം സാധ്യമാക്കാനും പ്രദേശങ്ങളിലെ കുളങ്ങളിൽ ജലം സംഭരിച്ച് തരിശ് ഭൂമി കൃഷി യോഗ്യമാക്കുന്നതിനും കഴിയും. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷതവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. മുരുകദാസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ പങ്കെടുക്കും.

Advertisement
Advertisement