കളക്‌ടേഴ്‌സ് അറ്റ് സ്‌കൂൾ

Thursday 06 January 2022 10:12 PM IST

പത്തനംതിട്ട : സ്‌കൂളുകളിലെ മാലിന്യശേഖരണത്തിന്റെയും തരംതിരിക്കലിന്റെയും ബോധവത്കരണം വിദ്യാർത്ഥികളിൽ നടത്തുന്ന പദ്ധതിയായ കളക്‌ടേഴ്‌സ് അറ്റ് സ്‌കൂൾ കാമ്പയിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു.
ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ അദ്ധ്യക്ഷത വഹിച്ചു. ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ നൈസി റഹ്മാൻ, പത്തനംതിട്ട എ.ഇ.ഒ ടി.എസ്. സന്തോഷ്‌കുമാർ, സ്‌കൂൾ പ്രിൻസിപ്പൽ വിൽസൺ തോമസ്, ഹെഡ്മിസ്ട്രസ് എസ്. സിന്ധു, മനു, വിശ്വനാഥൻ ആചാരി എന്നിവർ പങ്കെടുത്തു.

Advertisement
Advertisement