150 കോടി ഡോസ് പിന്നിട്ട് വാക്‌സിനേഷൻ
Friday 07 January 2022 11:43 PM IST
ന്യൂഡൽഹി: വാക്‌സിനിനിൽ 150 കോടി ഡോസ് പിന്നിട്ട് ഇന്ത്യ കൊവിഡ് പ്രതിരോധത്തിൽ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. രാജ്യത്തെ 91 ശതമാനം മുതിർന്നവരും ആദ്യ ഡോസ് സ്വീകരിച്ചു. 66 ശതമാനം ആളുകൾക്ക് രണ്ടു ഡോസും ലഭിച്ചു.
കഴിഞ്ഞ ജനുവരി 16ന് ആരോഗ്യപ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും നൽകി തുടക്കമിട്ട കൊവിഡ് വാക്‌സിനേഷൻ പദ്ധതി ഒക്ടോബർ 21ന് നൂറു കോടി ഡോസ് പിന്നിട്ടത് കേന്ദ്ര സർക്കാർ വൻ ആഘോഷമാക്കിയിരുന്നു. ഡിസംബർ 31ന് പ്രായപൂർത്തിയായവർക്കെല്ലാം വാക്‌സിൻ നൽകാനായിരുന്നു സർക്കാർ ലക്ഷ്യം. 150 കോടി ഡോസ് വാക്‌സിൻ നൽകാൻ കഴിഞ്ഞത് ചരിത്ര നേട്ടമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. .