കൊല്ലം- തേനി ദേശീയപാതയിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചു

Saturday 08 January 2022 1:21 AM IST
കൊല്ലം തേവള്ളി പാലത്തിനരികിലെ അനധികൃത കയ്യേറ്റങ്ങൾ പൊലീസ് ഒഴിപ്പിക്കുന്നു

കൊല്ലം: കൊല്ലം-തേനി ദേശീയ പാതയിൽ കൊല്ലം മുതൽ കടപുഴ പാലം വരെ നടത്തുന്ന ഹൈവേ ബലപ്പെടുത്തലിന്റെ ഭാഗമായി തേവള്ളി പാലത്തിനു സമീപത്തെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചു. കൊല്ലം ദേശീയപാതാ ബൈപാസ് ഉപവിഭാഗത്തിന്റെ നേതൃത്വത്തിലാണ് കൈയേറ്റങ്ങൾ ഒഴിപ്പിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് പൊലീസിന്റെ അകമ്പടിയോടെയാണ് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ എത്തിയത്. എന്നാൽ കച്ചവട സ്ഥാപനങ്ങൾ നടത്തിയിരുന്നവർ സ്വമേധയാ ഒഴിഞ്ഞു. റോഡ് വക്കിലെ കടകൾക്കും 11 വീടുകൾക്കും ആണ് പൊളിച്ചു നീക്കാൻ നോട്ടീസ് നൽകിയിരുന്നത്. കടകൾ പൂർണമായും ഒഴിപ്പിച്ചു. വീടുകൾക്ക് സ്വമേധയാ പൊളിച്ചു നീക്കാൻ ഞായറാഴ്ച വരെ സാവകാശം നൽകിയിട്ടുണ്ട്. സ്വകാര്യ വ്യക്തി കൈയേറിയ 40 സെന്റ് ഭൂമിയും തിരിച്ചുപിടിച്ചു.

Advertisement
Advertisement