ജയരാജന് യൂത്ത് കോൺഗ്രസ് മറുപടി നൽകും: കെ. സുധാകരൻ

Sunday 09 January 2022 12:00 AM IST

തൃശൂർ: കല്ല് പിഴുതെറിയാനെത്തുന്നവരുടെ പല്ല് സൂക്ഷിക്കണമെന്ന എം.വി. ജയരാജന്റെ വീരവാദത്തിന് കണ്ണൂരിലെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മറുപടി നൽകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ തൃശൂരിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയിൽ താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണം. ഇത് രാജഭരണമല്ല. ജനപ്രതിനിധികളുമായി ചർച്ച ചെയ്യാതെയും ഡി.പി.ആർ പ്രസിദ്ധപ്പെടുത്താതെയുമാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. പിണറായിയുടെ ലക്ഷ്യം കമ്മിഷനാണ്. അതു വാങ്ങുന്നതിൽ ഡോക്ടറേറ്റ് വാങ്ങിയയാളാണ് അദ്ദേഹം. ഇനിയും ജനങ്ങളെ കൊള്ളയടിക്കാമെന്ന് വ്യാമോഹിക്കേണ്ട. അവസാന ശ്വാസംവരെ പദ്ധതിക്കെതിരെ പോരാടും.
കണ്ണൂർ വി.സിയെ നിയമിച്ചശേഷം സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന് പറഞ്ഞത് ഗവർണറുടെ ഉത്തരവാദിത്വ ലംഘനമാണ്. രാഷ്ട്രപതിക്ക് ഡി. ലിറ്റ് നൽകണമെങ്കിൽ ഗവർണർ രേഖാമൂലം നിർദ്ദേശം നൽകണമായിരുന്നു. വാക്കാൽ ഉത്തരവ് നൽകിയത് ശരിയല്ല. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് ഗവർണർക്ക് കത്തെഴുതാൻ വി.സിക്ക് എന്താണ് അവകാശം?. നട്ടെല്ലുണ്ടെങ്കിൽ ഗവർണർ വി.സിയെ പുറത്താക്കണമെന്നും സുധാകരൻ പറഞ്ഞു.

കെ​ ​-​ ​റെ​യി​ൽ​ ​അ​നു​വ​ദി​ക്കി​ല്ല:
കെ.​ ​സു​ധാ​ക​രൻ

കൊ​ച്ചി​:​ ​കേ​ര​ള​ത്തി​ലെ​ ​കോ​ൺ​ഗ്ര​സു​കാ​ർ​ക്ക് ​ജീ​വ​നും​ ​ര​ക്ത​വും​ ​ഉ​ള്ളി​ട​ത്തോ​ളം​ ​കാ​ലം​ ​കെ​-​ ​റെ​യി​ൽ​ ​പ​ദ്ധ​തി​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ.
കെ​-​ ​റെ​യി​ൽ​ ​വി​രു​ദ്ധ​ ​സ​മ​രം​ ​ശ​ക്തി​പ്പെ​ടു​ത്താ​നും​ ​സ​മ​ര​പ​രി​പാ​ടി​ക​ൾ​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്യാ​നു​മാ​യി​ ​ചേ​ർ​ന്ന​ ​നാ​ല് ​ജി​ല്ല​ക​ളി​ലെ​ ​ഭാ​ര​വാ​ഹി​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
ബ​ല​മാ​യി​ ​സ​ർ​വേ​ ​ക​ല്ലി​ട്ടും​ ​വീ​ടു​ക​ൾ​ ​പി​ടി​ച്ച​ട​ക്കി​യും​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കാ​നു​ള്ള​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​യും​ ​ഭ​ര​ണ​കൂ​ട​ത്തി​ന്റെ​യും​ ​നീ​ക്ക​ത്തെ​ ​തോ​ൽ​പ്പി​ക്കാ​ൻ​ ​ഏ​ത​റ്റം​വ​രെ​യും​ ​പോ​കും.
ജ​ന​വി​രു​ദ്ധ​ ​പ​ദ്ധ​തി​ക്കെ​തി​രെ​ ​ദേ​ശീ​യ​ത​ല​ത്തി​ൽ​ ​പ​രി​സ്ഥി​തി​ ​പ്ര​വ​ർ​ത്ത​ക​രെ​യും​ ​സാ​മൂ​ഹി​ക​ ​പ്ര​വ​ർ​ത്ത​ക​രെ​യും​ ​ഉ​ൾ​പ്പെ​ടെ​ ​ബോ​ധ​വ​ത്ക​രി​ക്കാ​ൻ​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​തീ​രു​മാ​നി​ച്ചു.​ ​എ​റ​ണാ​കു​ളം​ ​ഡി.​സി.​സി.​ ​പ്ര​സി​ഡ​ന്റ് ​മു​ഹ​മ്മ​ദ് ​ഷി​യാ​സ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​കെ.​പി.​സി.​സി.​ ​അ​ച്ച​ട​ക്ക​സ​മി​തി​ ​ചെ​യ​ർ​മാ​ൻ​ ​തി​രു​വ​ഞ്ചൂ​ർ​ ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​എം.​പി​മാ​രാ​യ​ ​ബെ​ന്നി​ ​ബ​ഹ​നാ​ൻ,​ ​ഹൈ​ബി​ ​ഈ​ഡ​ൻ,​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​അ​ൻ​വ​ർ​ ​സാ​ദ​ത്ത്,​ ​മാ​ത്യു​ ​കു​ഴ​ൽ​നാ​ട​ൻ,​ ​റോ​ജി​ ​എം.​ ​ജോ​ൺ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.

കെ.​റെ​യി​ൽ​:​ ​സാ​മ്പ​ത്തി​ക​ ​ബാ​ദ്ധ്യത
ആ​ര് ​വ​ഹി​ക്കും​?​​​ ​കെ.​ ​സു​ധാ​ക​രൻ

തൃ​ശൂ​ർ​:​ ​കെ​ ​റെ​യി​ൽ​ ​വ​രു​ത്തു​ന്ന​ ​സാ​മ്പ​ത്തി​ക​ ​ബാ​ദ്ധ്യ​ത​ ​ആ​ര് ​വ​ഹി​ക്കു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​കേ​ര​ള​ ​മു​ൻ​സി​പ്പ​ൽ​ ​ആ​ൻ​ഡ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​സ്റ്റാ​ഫ് ​അ​സോ​സി​യേ​ഷ​ൻ​ 45​-ാം​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​നം​ ​തൃ​ശൂ​രി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
ജ​ന​ങ്ങ​ളു​ടെ​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​മ​റു​പ​ടി​ ​പ​റ​യാ​തെ​ ​പ​റ്റി​ല്ല.​ ​നാ​ടി​നും​ ​ജ​ന​ത്തി​നും​ ​ആ​വ​ശ്യ​മു​ള്ള​താ​യി​രി​ക്ക​ണം​ ​വി​ക​സ​നം.​ ​അ​ത് ​സ​മൂ​ഹം​ ​നി​ശ്ച​യി​ക്കു​ന്ന​തു​മാ​ക​ണം.​ ​താ​ൻ​ ​പ​റ​യു​ന്ന​താ​ണ് ​ശ​രി​ ​എ​ന്ന​ ​മ​ട്ടി​ൽ​ ​ഒ​രു​ ​ജ​നാ​ധി​പ​ത്യ​ ​സം​വി​ധാ​ന​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​മു​ന്നോ​ട്ടു​പോ​കാ​നാ​വി​ല്ല.​ ​ആ​ക്രി​ക്ക​ച്ച​വ​ട​മാ​ണ് ​കെ.​ ​റെ​യി​ലി​ന്റെ​ ​പേ​രി​ൽ​ ​ന​ട​ക്കു​ന്ന​ത്.​ ​നാ​ടി​ന്റെ​ ​വി​ക​സ​നം​ ​സ​ർ​ക്കാ​ർ​ ​ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത് ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​ജീ​വ​ന​ക്കാ​രെ​യാ​ണെ​ന്നും​ ​അ​ത് ​കൃ​ത്യ​ത​യോ​ടെ​ ​നി​ർ​വ​ഹി​ക്ക​ണ​മെ​ന്നും​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.
ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ജോ​സ് ​വ​ള്ളൂ​ർ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ര​മ്യ​ ​ഹ​രി​ദാ​സ് ​എം.​പി​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​പി.​ഐ.​ ​ജേ​ക്ക​ബ്‌​സ​ൺ,​ ​കെ.​പി.​സി.​സി​ ​സെ​ക്ര​ട്ട​റി​ ​ജോ​ൺ​ ​ഡാ​നി​യ​ൽ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

'​കേ​ന്ദ്ര​വും​ ​സം​സ്ഥാ​ന​വും
ത​മ്മി​ൽ​ ​ധാ​ര​ണ"

കൊ​ച്ചി​:​ ​കെ​-​റെ​യി​ൽ​ ​പ​ദ്ധ​തി​യെ​ ​എ​തി​ർ​ക്കു​ന്ന​ ​നി​ല​പാ​ടി​ൽ​നി​ന്ന് ​ഒ​രി​ഞ്ചു​പോ​ലും​ ​പി​ന്നോ​ട്ടി​ല്ലെ​ന്നും​ ​നി​യ​മ​പോ​രാ​ട്ടം​ ​ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.​ ​ക​മ്മി​ഷ​ൻ​ ​മാ​ത്രം​ ​ല​ക്ഷ്യ​മി​ട്ടാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​ഈ​ ​പ​ദ്ധ​തി​ക്കു​വേ​ണ്ടി​ ​വാ​ദി​ക്കു​ന്ന​ത്.​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
റെ​യി​ൽ​വേ​യു​ടെ​ ​വ​ക്കീ​ൽ​ ​കോ​ട​തി​യി​ൽ​ ​ശു​ദ്ധ​ ​അ​സം​ബ​ന്ധ​മാ​ണ് ​പ​റ​ഞ്ഞ​ത്.​ ​ബി.​ജെ.​പി​യു​മാ​യു​ള്ള​ ​ഒ​ത്തു​തീ​ർ​പ്പി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​റെ​യി​ൽ​വേ​യു​ടെ​ ​വ​ക്കീ​ൽ​ ​കോ​ട​തി​യി​ൽ​ ​വി​ജ്ഞാ​പ​ന​ത്തി​ന് ​അ​നു​കൂ​ല​മാ​യ​ത്.​ ​ലാ​വ്‌​ലി​ൻ​ ​കാ​ലം​ ​മു​ത​ൽ​ ​ബി.​ജെ.​പി​-​ ​സി.​പി.​എം​ ​ഒ​ത്തു​തീ​ർ​പ്പ് ​രാ​ഷ്ട്രീ​യം​ ​നി​ല​വി​ലു​ണ്ടെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​രോ​പി​ച്ചു.
ഒ​രു​ ​പ​ഠ​ന​വും​ ​ന​ട​ക്കാ​ത്ത,​ ​ഒ​ര​നു​മ​തി​യു​മി​ല്ലാ​ത്ത​ ​പ​ദ്ധ​തി​ ​കേ​ര​ള​ത്തെ​ ​സം​ബ​ന്ധി​ച്ച് ​ജീ​വ​ന്മ​ര​ണ​ ​പോ​രാ​ട്ട​മാ​ണ്.
ക​വ​ള​പ്പാ​റ​യി​ലും​ ​വ​ല്ലാ​ർ​പ്പാ​ട​ത്തു​മൊ​ന്നും​ ​പു​ന​ര​ധി​വാ​സം​ ​ന​ട​പ്പാ​ക്കാ​ൻ​ ​സാ​ധി​ക്കാ​ത്ത​വ​രാ​ണ് ​വ​ൻ​ ​വാ​ഗ്ദാ​ന​ങ്ങ​ൾ​ ​കെ​-​റെ​യി​ലി​ൽ​ ​ന​ൽ​കു​ന്ന​ത്.​ ​ഓ​ഫ​റു​ക​ൾ​ക്കു​ള്ള​ ​പ​ണം​ ​എ​വി​ടെ​നി​ന്ന് ​ക​ണ്ടെ​ത്തു​മെ​ന്ന് ​കൂ​ടി​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​യ​ണം.

Advertisement
Advertisement