കുർബാന പരി​ഷ്‌കാരം വി​ജയം: കർദി​നാൾ ആലഞ്ചേരി​

Sunday 09 January 2022 1:08 AM IST

സീറോ മലബാർ സഭാ സി​നഡി​ന് തുടക്കം

കൊച്ചി​: കത്തോലി​ക്ക സഭയി​ലെ കുർബാന പരി​ഷ്കരണം 34 രൂപതകളിൽ നടപ്പാക്കിയത് കൂട്ടായ്മയുടെ വിജയമാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബി​ഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

സഭയുടെ മുപ്പതാമത്തെ സിനഡിന്റെ ആദ്യ സെഷൻ ഉദ്ഘാടനം ചെയ്യുകയായി​രുന്നു അദ്ദേഹം.

ചിലയി​ടത്തെ എതി​ർപ്പുകൾ സിനഡ് സമ്മേളനം വിലയിരുത്തി മാർഗനിർദ്ദേശം നൽകുമെന്ന് അദ്ദേഹം അറി​യി​ച്ചു.

മാർത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ‍ 1950 -ാം വാർഷികം ഈ വർഷത്തെ ദുക്റാന തിരുനാളിനോടനുബന്ധിച്ച് ആചരിക്കാൻ മേജർ ആർച്ച്ബിഷപ് ആഹ്വാനം ചെയ്തു.

15ന് സിനഡ് സമ്മേളനം സമാപിക്കും. മറ്റ് വി​വാദവി​ഷയങ്ങളും സി​നഡി​ൽ ചർച്ചാവി​ഷയമാകും.

ക്രൈസ്തവപീഡനം തടയണം

രാജ്യവ്യാപകമായി ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നത് തടയാൻ ഭരണാധി​കാരി​കൾ അടിയന്തരമായി​ ഇടപെടണമെന്ന് സീറോമലബാർ സിനഡ് ആവശ്യപ്പെട്ടു. മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഒഫ് ചാരിറ്റി കോൺ​ഗ്രഗേഷന്റെ സ്ഥാപനങ്ങളെ ബോധപൂർവ്വം ഉന്നമിടുന്ന നടപടി​കൾ ഖേദകരമാണ്. മതപരിവർത്തന നിരോധനനിയമം എന്ന പേരിൽ ചില സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന നിയമപരിഷ്കരണങ്ങൾ രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് ഹാനികരമാണെന്നും സി​നഡ് വി​ലയി​രുത്തി​.

Advertisement
Advertisement