പ്രതിദിന കൊവിഡ് കേസുകൾ ആറായിരത്തിലേക്ക്

Sunday 09 January 2022 12:20 AM IST

തിരുവനന്തപുരം: പ്രതിദിന കൊവി‌ഡ് കേസുകളിൽ വീണ്ടും വർദ്ധന. ഇന്നലെ സംസ്ഥാനത്ത് 5944 പേർക്ക് കൂടി കൊവി‌ഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തും എറണാകുളത്തും രോഗികൾ 1000 കടന്നു. വിവിധ ജില്ലകളിലായി 1,11,316 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,08,843 പേർ വീട്/ ഇൻസ്റ്റിറ്റ്യുഷണൽ ക്വാറന്റൈനിലും 2473 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 265 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

23​ ​പേ​ർ​ക്ക് ​കൂ​ടി​ ​ഒ​മി​ക്രോൺ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് 23​ ​പേ​ർ​ക്ക് ​കൂ​ടി​ ​ഒ​മി​ക്രോ​ൺ​ ​സ്ഥി​രീ​ക​രി​ച്ച​താ​യി​ ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​അ​റി​യി​ച്ചു.​ ​ഇ​തു​കൂ​ടാ​തെ​ ​ര​ണ്ട് ​ത​മി​ഴ്നാ​ട് ​സ്വ​ദേ​ശി​ക​ൾ​ക്കും​ ​രോ​ഗം​ ​ബാ​ധി​ച്ചു.​ 16​ ​പേ​ർ​ ​ലോ​ ​റി​സ്‌​ക് ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നും​ 4​ ​പേ​ർ​ ​ഹൈ​ ​റി​സ്‌​ക് ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​വ​ന്ന​താ​ണ്.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് 23​ ​വ​യ​സു​കാ​രി​ക്കാ​ണ് ​സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​ ​രോ​ഗം​ ​ബാ​ധി​ച്ച​ത്.​ ​ഇ​തോ​ടെ​ ​സം​സ്ഥാ​ന​ത്ത് ​ഒ​മി​ക്രോ​ൺ​ ​സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ​ ​എ​ണ്ണം​ 328​ ​ആ​യി.

Advertisement
Advertisement