ദേശത്തുടി സാഹിത്യോത്സവത്തിൽ ഇന്ന് ബെന്യാമിനും എസ്.ഹരിഷും

Sunday 09 January 2022 12:42 AM IST
ദേശത്തുടി സാഹിത്യോത്സവത്തിലെ വനിതാ സെമിനാർ മലയാളം മിഷൻ ഡയറക്ടർ ഡോ. സുജാ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ദേശത്തുടി സാംസ്‌കാരിക സമന്വയത്തിന്റെ നേതൃത്വത്തിൽ കാതോലിക്കേറ്റ് കോളേജിൽ നടക്കുന്ന സാഹിത്യോത്സവത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം 3ന് നോവലിസ്റ്റുകളായ ബെന്യാമിനും എസ്. ഹരിഷും തമ്മിലുള്ള സംഭാഷണം നടക്കും. രാവിലെ 10.30ന് ചലച്ചിത്ര സെമിനാർ സംവിധായകൻ ബ്ലെസി ഉദ്ഘാടനം ചെയ്യും. സംവിധായകൻ ഡോ. ബിജു അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 2ന് കവിതാസെമിനാർ കെ. രാജഗോപാൽ ഉദ്ഘാടനം ചെയ്യും. രാജൻ കൈലാസ് അദ്ധ്യക്ഷത വഹിക്കും. എസ്.കലേഷ് വിഷയം അവതരിപ്പിക്കും. വൈകിട്ട് 4ന് നടക്കുന്ന കവിയരങ്ങ് പവിത്രൻ തീക്കുനി ഉദ്ഘാടനം ചെയ്യും. വാഴമുട്ടം മോഹനൻ അദ്ധ്യക്ഷത വഹിക്കും.ഇന്നലെ നടന്ന വനിതാ സെമിനാർ മലയാളം മിഷൻ ഡയറക്ടർ ഡോ. സുജാ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്തു. ഡോ.അനു.പി.ടി അദ്ധ്യക്ഷത വഹിച്ചു. കഥാകൃത്തുക്കളുടെ സംഗമം എബ്രഹാം മാത്യു ഉദ്ഘാടനം ചെയ്തു. രവിവർമ തമ്പുരാൻ മോഡറേറ്ററായിരുന്നു. മനോജ് ജാതാവേദർ, വിനു എബ്രഹാം, രാജിവ് ശിവശങ്കർ, ജേക്കബ് എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു. നാടക് സംസ്ഥാന സെക്രട്ടറി ജെ. ശൈലജ നാടകം ഓപ്പൺ ഫോറം നയിച്ചു. പ്രിയതാ ഭരതൻ മോഡറേറ്ററായിരുന്നു.

Advertisement
Advertisement