അദ്ധ്യാപക കോഴ്‌സിന് സീറ്റൊഴിവ്

Sunday 09 January 2022 12:50 AM IST

പത്തനംതിട്ട : കേരള ഗവൺമെന്റ് ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ അദ്ധ്യാപക കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് 50 ശതമാനം മാർക്കോടെ രണ്ടാംഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17- 35. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി, പട്ടികവർഗക്കാർക്ക് അഞ്ച് വർഷം, മറ്റു പിന്നാക്കക്കാർക്ക് മൂന്ന് വർഷവും ഇളവ്. ഇ ഗ്രാന്റ് വഴി പട്ടികജാതി, മറ്റു അർഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും. അപേക്ഷകൾ അയയ്ക്കേണ്ട വിലാസം പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂർ. ഫോൺ. 04734296496, 8547126028.

Advertisement
Advertisement