ഗ്രാ​മ​സ​ന്ധ്യ​ അ​ര​ങ്ങേ​റി

Monday 10 January 2022 12:04 AM IST
​കേ​ര​ള​ ​ഫോ​ക്ക് ​ലോ​ർ​ ​അ​ക്കാ​ദ​മി​ സംഘടിപ്പിച്ച ഗ്രാമസന്ധ്യ

പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​കേ​ര​ള​ ​ഫോ​ക്ക് ​ലോ​ർ​ ​അ​ക്കാ​ദ​മി​ ​ഗ്രാ​മ​ങ്ങ​ളി​ലാ​യി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​സാം​സ്‌​കാ​രി​ക​ ​പ​രി​പാ​ടി​ ​ഗ്രാ​മ​സ​ന്ധ്യ​ ​അ​ങ്ങാ​ടി​പ്പു​റ​ത്ത് ​അ​ര​ങ്ങേ​റി.​ ​കൊ​വി​ഡ് ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​പ്ര​തി​സ​ന്ധി​ ​നേ​രി​ടു​ന്ന​ ​ക​ലാ​ ​സാം​സ്‌​കാ​രി​ക​ ​രം​ഗ​ത്തു​ള്ള​വ​രെ​ ​സ​ജീ​വ​മാ​ക്കു​ന്ന​തി​നാ​യി​ ​സം​സ്ഥാ​ന​സ​ർ​ക്കാ​ർ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​ണി​ത്.​ ​സാം​സ്‌​കാ​രി​ക​ ​വ​കു​പ്പി​ന്റെ​ ​സ​മം​ ​പ​രി​പാ​ടി​യു​ടെ​ ​വി​ശ​ദീ​ക​ര​ണ​വും​ ​ന​വോ​ത്ഥാ​ന​ ​മൂ​ല്യ​ങ്ങ​ൾ​ ​സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള​ ​പ്ര​ഭാ​ഷ​ണ​ങ്ങ​ളും​ ​ക​ലാ​പ​രി​പാ​ടി​ക​ളും​ ​ന​ട​ന്നു.​ ​
നാ​ട​ൻ​ ​ക​ലാ​കാ​ര​ന്മാ​രെ​ ​ച​ട​ങ്ങി​ൽ​ ​ആ​ദ​രി​ച്ചു.​ ​തു​ട​ർ​ന്ന് ​തു​യി​ലു​ണ​ർ​ത്ത് ​പാ​ട്ട്,​ ​നാ​ട​ൻ​പാ​ട്ട്,​ ​ഉ​ടു​ക്ക് ​പാ​ട്ട്,​ ​മാ​പ്പി​ള​പ്പാ​ട്ട്,​ ​നാ​ടോ​ടി​നൃ​ത്തം,​ ​ച​വി​ട്ടു​ക​ളി​ ​എ​ന്നി​വ​യും​ ​അ​ര​ങ്ങേ​റി.​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​ക​ലാ​ ​സാം​സ്‌​കാ​രി​ക​ ​സ​ഹ​ക​ര​ണ​ ​സം​ഘ​ത്തി​ന്റെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ​പ​രി​പാ​ടി​ ​സം​ഘ​ടി​പ്പി​ച്ച​ത്.​ ​അ​ങ്ങാ​ടി​പ്പു​റം​ ​പൂ​ര​പ്പ​റ​മ്പി​ൽ​ ​ന​ട​ന്ന​ ​പ​രി​പാ​ടി​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​കെ.​പി.​സ​ഈ​ദ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ക​ലാ​ ​സാം​സ്‌​കാ​രി​ക​ ​സ​ഹ​ക​ര​ണ​ ​സം​ഘം​ ​പ്ര​സി​ഡ​ന്റ് ​പാ​ല​നാ​ട് ​ദി​വാ​ക​ര​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ഫോ​ക്ക് ​ലോ​ർ​ ​അ​ക്കാ​ദ​മി​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​എ.​വി.​അ​ജ​യ​കു​മാ​ർ,​ ​താ​ലൂ​ക്ക് ​ലൈ​ബ്ര​റി​ ​കൗ​ൺ​സി​ൽ​ ​സെ​ക്ര​ട്ട​റി​ ​വേ​ണു​ ​പാ​ലൂ​ർ​ ​എ​ന്നി​വ​ർ​ ​സാം​സ്‌​കാ​രി​ക​ ​പ്ര​ഭാ​ഷ​ണ​ങ്ങ​ൾ​ ​ന​ട​ത്തി.​ ​സം​ഘാ​ട​ക​ ​സ​മി​തി​ ​ചെ​യ​ർ​മാ​ൻ​ ​വി​ ​പ​ത്മ​നാ​ഭ​ൻ​ ,​ ​ക​ൺ​വീ​ന​ർ​ ​സ​ജി​ത്ത് ​പെ​രി​ന്ത​ൽ​മ​ണ്ണ,​ ​കെ.​ദി​ലീ​പ്,​ ​പി.​ര​ത്ന​കു​മാ​രി,​ ​കെ​ ​ടി​ ​നാ​രാ​യ​ണ​ൻ,​ ​സി​.സി​ ​ദി​നേ​ശ് ,​ക​ലാ​മ​ണ്ഡ​ലം​ ​അം​ബി​ക​ ​സം​സാ​രി​ച്ചു.

Advertisement
Advertisement