സ്‌പെഷ്യൽ ഡ്രൈവ് സമാപിച്ചു

Monday 10 January 2022 12:26 AM IST

ചിറ്റൂർ: 'രക്തം ചിന്താത്ത പൊതുനിരത്തുകൾക്കായി കൈ കോർക്കാം' എന്ന കാമ്പെയ്നുമായി കൊഴിഞ്ഞാമ്പാറ ജനമൈത്രി പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടത്തിയ സ്‌പെഷ്യൽ ഡ്രൈവ് സമാപിച്ചു. സമാപന പരിപാടി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. എം.വി.ഐ എസ്.സുജീഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.മുരുകദാസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.സതീഷ്, ഡി.ജോസി ബ്രിട്ടോ, എം.വി.ഐ ബി.സുരേഷ്, എ.എം.വി.ഐമാരായ കെ.വി.അനീഷ് മോൻ, എ.ഷാജു, എം.ഡി.മനോജ്കുമാർ, എ.അനിൽകുമാർ, കെ.ദേവീദാസൻ, കൊഴിഞ്ഞാമ്പാറ പൊലീസ് ഇൻസ്‌പെക്ടർ എം.ശശിധരൻ, എസ്.ഐ വി.ജയപ്രസാദ്, ഗ്രേഡ് എസ്.ഐ സുരേഷ് ബാബു, എ.എസ്.ഐമാരായ കൃഷ്ണദാസ്, അനിൽകുമാർ, തുളസീദാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശിവകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ കെ.രാമസ്വാമി, കെ.അനു എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ഡിസംബർ 30ന് ആരംഭിച്ച സ്‌പെഷ്യൽ ഡ്രൈവ് പത്തു ദിവസം പിന്നിട്ട് ജനുവരി എട്ടിന് സമാപിച്ചപ്പോൾ 660 കേസുകളിലായി 73,0000 രൂപയാണ് പിഴയായി ഈടാക്കിയത്. ഈ കാലയളവിൽ ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ച പത്തോളം പേർക്ക് ഡ്രൈവിന്റെ ഭാഗമായി ഹെൽമറ്റ് നൽകുകയും ചെയ്തു.

Advertisement
Advertisement