കേരള ബാങ്കിൽ പലിശ ഏകീകരണം നടപ്പിലാക്കണം:കരകുളം കൃഷ്ണപിള്ള

Monday 10 January 2022 3:04 AM IST

സഹകരണ ജനാധിപത്യ വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള ആവശ്യപ്പെട്ടു. കേരള ബാങ്ക് നിലവിൽ വരുന്നതിന് മുമ്പ് ജില്ലാ സഹകരണ

ബാങ്കുകളിൽ പണം നിക്ഷേപിക്കുമ്പോൾ നിക്ഷേപിക്കുന്ന സംഘം ഏതു തരത്തിലുള്ളതായാലും അവർക്കെല്ലാം ഒരേ നിരക്കിലുള്ള പലിശയാണ് നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ സർവീസ് സഹകരണ ബാങ്കുകളുടേയും മറ്റു സഹകരണ സംഘങ്ങളുടേയും നിക്ഷേപങ്ങൾക്ക് വ്യത്യസ്തമായ നിരക്കിലാണ് പലിശ നൽകുന്നത്. സഹകരണ സംഘങ്ങളുടെ നിലനിൽപ്പിനെ സാരമായി ബാധിക്കുന്ന ഈ വിഷയത്തെസംബന്ധിച്ച് കേരള ബാങ്ക് പ്രസിഡന്റിന് കത്ത് നൽകിയതായി കൃഷ്ണപിള്ള പറഞ്ഞു.

Advertisement
Advertisement