വീരമൃത്യു വരിച്ച സൈനികൻ വൈശാഖിന് ജന്മനാട്ടിൽ സ്മൃതി മണ്ഡപം

Tuesday 11 January 2022 12:27 AM IST
ജമ്മു കാശ്മീരിലെ പൂഞ്ചിൽ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികൻ വൈശാഖിന്റെ സ്മരണാർത്ഥം കുടവട്ടൂർ ചപ്പാത്തു മുക്കിൽ നിർമ്മിച്ച സ്മൃതി മണ്ഡപം വൈശാഖിന്റ പിതാവ് ഹരികുമാർ അനാച്ഛാദനം ചെയ്യുന്നു

ഓടനാവട്ടം: ജമ്മു കാശ്മീരിലെ പൂഞ്ചിൽ 2021ഒക്ടോബർ 11ന് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികൻ ഓടനാവട്ടം കുടവട്ടൂർ ശിൽപാലയത്തിൽ വൈശാഖിന് (24) ജന്മനാട്ടിൽ സ്മൃതിമണ്ഡപം സ്ഥാപിച്ചു.

അക്കു സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കുടവട്ടൂർ ചപ്പാത്തുമുക്കിൽ മണ്ഡപം നിർമ്മിച്ചത്. വൈശാഖിന്റ പിതാവ് ഹരികുമാർ മണ്ഡപത്തിന്റെ അനാച്ഛാദനം നിർവഹിച്ചു. വെളിയം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ. രമണി, കൂട്ടായ്മ കൺവീനർ വിഷ്ണുലാൽ, കുടവട്ടൂർ ബൈജു, ശ്രീലാൽ, വൈശാഖ്, കരയോഗം പ്രസിഡന്റ്‌ ബാലകൃഷ്ണപിള്ള, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement