ആലത്തൂർ യൂണിയൻ യൂത്ത്മൂവ്‌മെന്റ് പ്രതിനിധി സമ്മേളനം

Tuesday 11 January 2022 12:58 AM IST
എസ്.എൻ.ഡി.പി യോഗം ആലത്തൂർ യൂണിയൻ യൂത്ത്മൂവ്‌മെന്റ് പ്രതിനിധി സമ്മേളനം യൂണിയൻ സെക്രട്ടറി എ.ബി. അജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

ആലത്തൂർ: എസ്.എൻ.ഡി.പി യോഗം ആലത്തൂർ യൂണിയൻ യൂത്ത്മൂവ്‌മെന്റ് പ്രതിനിധി സമ്മേളനം യൂണിയൻ സെക്രട്ടറി എ.ബി.അജിത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അതുൽ സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്‌മെന്റ് ജില്ലാ ചെയർമാൻ രാജ്പ്രകാശ് മുഖ്യാപ്രഭാഷണം നടത്തി. യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി വിനോദ് രാധാകൃഷ്ണൻ, സുമിത്ത്, ഹരിഹരസുദൻ, ചന്ദ്രൻ, പൃഥ്വിരാജ് തെന്നിലാപുരം, പുഷ്‌കരൻ, രതീഷ്, ജോമോൻ, അജിത്ത് നടക്കാവ്, നിതിൻ, മനോജ് തെന്നിലാപുരം, സച്ചിൻ മഞ്ഞപ്ര എന്നിവർ പങ്കെടുത്തു. ആലത്തൂർ യൂണിയന്റെ കീഴിലുള്ള ശാഖകളെ സംയോജിപ്പിച്ചുകൊണ്ട് തൊഴിൽ മേഖലകൾ വേർതിരിച്ച ഡാറ്റ ബേയ്സ് ആലത്തൂർ യൂണിയൻ പ്രസിഡന്റ് എം.വിശ്വാനാഥൻ പ്രകാശനം ചെയ്തു. ചടങ്ങിൽ 42-മത് മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ സ്വർണ്ണം നേടിയ ആലത്തൂർ യൂണിയൻ വനിതാ സംഘം സെക്രട്ടറി സാവിത്രി ശ്രീനിവാസനെ യൂണിയൻ പ്രസിഡന്റ് എം.വിശ്വനാഥൻ ആദരിച്ചു. സാമൂഹിക സേവന രംഗത്ത് സോഷ്യൽ മീഡിയ വഴി നിറ സാന്നിധ്യമായി മാറിയ കെ.സി.ദീപു ചന്ദിനെ ശാഖ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഫലകം നൽകി ആദരിച്ചു. ഗുരുദേവ ദർശനങ്ങൾ ഉയർത്തിപ്പിടിച്ചു ശാഖാതലങ്ങളിലും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലും യുവാക്കളെ സംഘടനതലത്തിൽ ശക്തിപ്പെടുത്തുമെന്ന് യോഗം വിലയിരുത്തി. കേരളത്തിൽ അക്രമ രാഷ്ട്രീയവും കൊലപാതകങ്ങളും നടക്കുന്ന സാഹചര്യത്തിൽ ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി വളരെ വലുതാണെന്നും യുവാക്കളെ ഗുരുദേവ ദർശനങ്ങളിലൂടെ ശക്തിപ്പെടുത്തലാണ് ഇതിനുള്ള ഏക പോംവഴിയെന്നും യോഗം വിലയിരുത്തി.

Advertisement
Advertisement