ഷാപ്പിനടുത്ത് വീട് വച്ചിട്ട് സ്വകാര്യത ആവശ്യപ്പെടരുത് : ഹൈക്കോടതി

Tuesday 11 January 2022 1:05 AM IST

കൊച്ചി: കള്ളുഷാപ്പിനടുത്ത് സ്ഥലം വാങ്ങി വീടു വച്ച ശേഷം ഷാപ്പ് സ്വകാര്യതയ്ക്ക് തടസ്സമാണെന്ന് വാദിക്കാനാവില്ലെന്ന് ഹൈക്കോടതി. വൈക്കം റേഞ്ചിലെ ഒരു ഷാപ്പിനെതിരെ സമീപവാസിയായ വീട്ടമ്മ നൽകിയ ഹർജിയിൽ ഷാപ്പ് മാറ്റി സ്ഥാപിക്കാൻ സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഷാപ്പുടമ നൽകിയ അപ്പീലിൽ ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

1994-95 കാലയളവിൽ തുടങ്ങിയ ഷാപ്പിനരികെ 2005 ലാണ് വീട്ടമ്മ സ്ഥലം വാങ്ങിയത്. പിന്നെയും അഞ്ചു വർഷം കഴിഞ്ഞാണ് വീടു വച്ചത്. എതിർപ്പില്ലാത്ത മറ്റൊരു സ്ഥലം ഷാപ്പിനായി ചൂണ്ടിക്കാട്ടാൻ ഹർജിക്കാരിക്കു കഴിഞ്ഞില്ലെന്നും വിലയിരുത്തിയ കോടതി ,സിംഗിൾബെഞ്ചിന്റെ ഉത്തരവു റദ്ദാക്കി.

Advertisement
Advertisement