ന്യൂസ്‌ ഫോട്ടോഗ്രഫർ വിനോദ്കുമാർ നിര്യാതനായി

Tuesday 11 January 2022 1:17 AM IST

കൊച്ചി: ഡെക്കാൻ ക്രോണിക്കിൾ സീനിയർ ന്യൂസ്‌ ഫോട്ടോഗ്രഫർ വിനോദ്കുമാർ (വിനോദ് കരിമാട്ട്, 44) നിര്യാതനായി. ഇടപ്പള്ളി ആശാരിപറമ്പ് കരിമാട്ട് വീട്ടിൽ പരേതരായ സുബ്രഹ്മണ്യൻ ആചാരി - വിജയമ്മ ദമ്പതികളുടെ മകനാണ്. ബംഗളരു ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് പത്രത്തിൽ ഫോട്ടോഗ്രഫറായാണ് ജോലി ആരംഭിച്ചത്. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് ഇടപ്പള്ളി ശ്മശാനത്തിൽ. ഭാര്യ: സൗമ്യ. മക്കൾ: ഗായത്രി, കാർത്തികേയൻ (വിദ്യാർത്ഥികൾ).

Advertisement
Advertisement