മനസ് പതറുമ്പോൾ കൈവിറച്ചു പോകുന്നത് ഒരു കുറവായി കാണുന്നില്ല, ഗവർണർക്ക് നൽകിയ കത്തിലെ പിഴവുകളുടെ കാരണം മലയാളത്തിൽ വിവരിച്ച്  വി സി 

Tuesday 11 January 2022 7:07 PM IST

തിരുവനന്തപുരം : രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഓണററി ഡോക്ടറേറ്റ് നൽകണമെന്ന നിർദ്ദേശം തള്ളിക്കൊണ്ട് കേരള സർവകലാശാലാ വൈസ്ചാൻസലർ ഗവർണർക്ക് നൽകിയ കത്ത് ഏറെ വിവാദമായിരുന്നു. ചില സിൻഡിക്കേറ്റംഗങ്ങളുമായി ചർച്ച ചെയ്‌തെന്നും ഗവർണറുടെ നിർദ്ദേശം അവർ നിരസിച്ചെന്നും ഡിസംബർ ഏഴിന് സ്വന്തം കൈപ്പടയിൽ വൈസ്ചാൻസലർ വി.പി. മഹാദേവൻപിള്ള ഗവർണർക്ക് നൽകിയ കത്ത് പുറത്തുവന്നിരുന്നു. എന്നാൽ ഈ കത്തിൽ ഉണ്ടായ അക്ഷരത്തെറ്റുകളും, വ്യാകരണ പിശകുകളും ഏറെ വിവാദമായി. ഒരു പ്രധാന സർവകലാശാലയുടെ അമരത്തിരിക്കുന്ന വ്യക്തിയുടെ ഭാഗത്ത് നിന്നും ഉണ്ടായ പിഴവുകളെ ഏറെ പ്രധാന്യത്തോടെയാണ് ഗവർണറടക്കമുള്ളയാളുകൾ വിമർശിച്ചത്. തുടർന്ന് തനിക്ക് പറ്റിയ പിഴവുകളുടെ കാരണം വിവരിച്ചു കൊണ്ട് വിസി കുറിപ്പ് ഇറക്കി. ശുദ്ധമലയാളത്തിലാണ് വിസിയുടെ കുറിപ്പ് പുറത്ത് വന്നിട്ടുള്ളത്.

ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിംഗും തെറ്റാതിരിക്കാൻ ഞാൻ പരമാവധി ജാഗരൂകനാണ്. മനസ് പതറുമ്പോൾ കൈവിറച്ച് പോകുന്ന സാധാരണത്വം ഒരു കുറവായി ഞാൻ കാണുന്നില്ല. ഗുരുഭൂതൻമാരുടെ നല്ല പാഠങ്ങൾ ഉൾക്കൊള്ളാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. കൂടുതൽ പ്രതികരണത്തിന് ഇല്ല. ഇങ്ങനെയാണ് വിസിയുടെ കുറിപ്പ് അവസാനിക്കുന്നത്

Advertisement
Advertisement