ഒഡിഷയിൽ എയ്ഡഡ് കോളജ് അദ്ധ്യാപകരുടെ പ്രസവാവധി 180 ദിവസമാക്കി

Wednesday 12 January 2022 12:01 AM IST

ഒഡിഷ: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എയ്ഡഡ് കോളജുകളിലെ അദ്ധ്യാപകരുടെ പ്രസവാവധി ഒഡിഷ സർക്കാർ 180 ദിവസമാക്കി ഉയർത്തി. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ജീവനക്കാർക്ക് അവധി ആനുകൂല്യം ലഭിക്കും.

പ്രസവാനുകൂല്യ ഭേദ​ഗതി നിയമപ്രകാരമാണ് 90 ദിവസമായിരുന്ന പ്രസവാവധി 180 ദിവസമാക്കി ഉയർത്തിയത്. പ്രസവത്തിന് മുമ്പുള്ള അവധി ആറിൽനിന്നും എട്ട് ആഴ്ചയായും ഉയർത്തിയിട്ടുണ്ട്. രണ്ടോ അധിലധികമോ കുട്ടികളുള്ള സ്ത്രീകൾക്ക് 12 ആഴ്ച പ്രസവാവധിയും പ്രസവത്തിന് മുമ്പ് ആറ് ആഴ്ചയുമായിരിക്കും അവധി.

Advertisement
Advertisement