ലതാമങ്കേഷ്‌കർ ആശുപത്രിയിൽ

Wednesday 12 January 2022 12:06 AM IST

മുംബയ്: വിഖ്യാത ഗായിക ലതാമങ്കേഷ്‌കറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡിനൊപ്പം ന്യുമോണിയയും ബാധിച്ചതോടെ ലതാ മങ്കേഷ്‌കറെ മുംബെയിലെ ബ്രീച്ച് ക്യാന്റി ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചതായി ബന്ധുക്കൾ അറിയിച്ചു.

92 കാരിയായ ലതാമങ്കേഷ്‌കറുടെ ആരോഗ്യം തൃപ്തികരമാണെന്നും പ്രായം പരിഗണിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് അനിവാര്യമാണെന്ന് ഡോക്ടർമാർ അറിയിച്ചതായും ബന്ധുക്കൾ കൂട്ടിച്ചേർത്തു.

2019ൽ കടുത്ത ശ്വാസതടസമുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ലതാ മങ്കേഷ്‌കർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിന് ശേഷം വിശ്രമത്തിൽ കഴിയുകയായിരുന്നു.

Advertisement
Advertisement