'ബി ദ നമ്പർ വൺ' കേരള ബാങ്ക് ഇടപാടുകാരുടെ സംഗമം

Wednesday 12 January 2022 12:02 AM IST
കേരളബാങ്ക് പന്തീരാങ്കാവ് ശാഖയിലെ ഇടപാടുകാരുടെ സംഗമം ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരുതി ഉദ്ഘാടനം ചെയ്യുന്നു

കോ​ഴി​ക്കോ​ട്:​ ​'​ബി​ ​ദ​ ​ന​മ്പ​ർ​ ​വ​ൺ​'​ ​കാ​മ്പ​യി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കേ​ര​ള​ ​ബാ​ങ്ക് ​പ​ന്തീ​രാ​ങ്കാ​വ്,​ ​എ​ല​ത്തൂ​ർ,​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ്,​ ​കു​റ്റി​ക്കാ​ട്ടൂ​ർ​ ​ശാ​ഖ​ക​ളു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ഇ​ട​പാ​ടു​കാ​രു​ടെ​ ​സം​ഗ​മം​ ​സം​ഘ​ടി​പ്പി​ച്ചു.​ ​പ​ന്തീ​രാ​ങ്കാ​വ് ​ശ്രീ​കൃ​ഷ്ണ​ ​മ​ന്ദി​ര​ത്തി​ൽ​ ​ന​ട​ന്ന​ ​പ​ന്തീ​രാ​ങ്കാ​വ് ​ശാ​ഖ​ ​സം​ഗ​മം​ ​ഒ​ള​വ​ണ്ണ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ശാ​രു​തി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​കൊ​വി​ഡ് ​മൂ​ലം​ ​ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ​ ​സ​ഹാ​യി​ക്കാ​ൻ​ ​കേ​ര​ള​ ​ബാ​ങ്ക് ​ആ​വി​ഷ്‌​ക​രി​ച്ച​ ​സു​വി​ധ​ ​പ്ല​സ് ​വാ​യ്പ​യു​ടെ​ ​ശാ​ഖാ​ത​ല​ ​വി​ത​ര​ണോ​ദ്ഘാ​ട​നം​ ​വാ​ർ​ഡ് ​മെ​മ്പ​ർ​ ​വി​നോ​ദ്കു​മാ​ർ​ ​നി​ർ​വ​ഹി​ച്ചു.​ ​
ഏ​രി​യാ​മാ​നേ​ജ​ർ​ ​എം​ ​മു​ഹ​മ്മ​ദ് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ബീ​ലൈ​ൻ​ ​പ​ബ്ലി​ക് ​സ്‌​കൂ​ളി​ൽ​ ​ന​ട​ന്ന​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ്,​ ​കു​റ്റി​ക്കാ​ട്ടൂ​ർ​ ​ശാ​ഖ​ക​ളി​ലെ​ ​സം​ഗ​മം​ ​പെ​രു​വ​യ​ൽ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​അ​നീ​ഷ് ​പാ​ലാ​ട്ട് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഏ​രി​യാ​ ​മാ​നേ​ജ​ർ​ ​കെ.​ഗീ​താ​ല​ക്ഷ്മി​ ​അ​ദ്ധ്യ​ക്ഷ​യാ​യി.​ ​​എ​ല​ത്തൂ​ർ​ ​ശാ​ഖ​ ​സം​ഗ​മം​ ​കോ​ഴി​ക്കോ​ട് ​സ​ർ​വ​ക​ലാ​ശാ​ലാ​ ​സെ​ന​റ്റ് ​അം​ഗം​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഏ​രി​യാ​ ​മാ​നേ​ജ​ർ​ ​പി.​കെ.​സ​രേ​ഷ് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​

Advertisement
Advertisement