കേരള സർവകലാശാലയിൽ അടിയന്തര സിൻഡിക്കേറ്റ് ഇന്ന്

Wednesday 12 January 2022 1:30 AM IST

തിരുവനന്തപുരം: രണ്ടു വരി തെറ്റില്ലാതെ എഴുതാനറിയാത്ത വൈസ്ചാൻസലർ തുടരുന്നതെങ്ങനെയെന്ന് ചാൻസലറായ ഗവർണർ പരസ്യ വിമർശനമുന്നയിച്ചതിന്റെ പശ്ചാത്തലത്തിൽ കേരള സർവകലാശാലയുടെ അടിയന്തര സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും. രാഷ്ട്രപതിക്ക് ഡി. ലിറ്റ് നൽകാനുള്ള ഗവർണറുടെ നിർദ്ദേശം, സിൻഡിക്കേറ്റ് വിളിച്ചുചേർക്കാതെ, ഏതാനും സിൻഡിക്കേറ്റംഗങ്ങളോട് കൂടിയാലോചിച്ച് വൈസ്ചാൻസലർ നിരസിച്ച വിഷയം ചർച്ച ചെയ്തേക്കും. ഇക്കാര്യത്തിൽ വി.സിക്ക് തന്റെ ഭാഗം വിശദീകരിക്കാൻ സിൻഡിക്കേറ്റിൽ അവസരമുണ്ടാവും. സ്പെഷ്യൽ സിൻഡിക്കേറ്റാണ് വിളിച്ചുചേർക്കന്നത്.

Advertisement
Advertisement