പിടിവിടാതെ കൊവിഡ്

Wednesday 12 January 2022 2:06 AM IST

പാലക്കാട്: ജില്ലയിൽ കൊവിഡ് ബാധിതർ അഞ്ഞൂറ് കടന്നു. ഇന്നലെ 3736 പേർ പരിശോധന നടത്തിയതിൽ 511 പേർക്ക് രോഗം സ്ഥിരീകരിച്ചു. 13.67 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1670 ആയി. അതേസമയം പരിശോധന കൂടുകയാണെങ്കിൽ കൊവിഡ് കേസുകൾ ഇനിയും കുത്തനെ ഉയരുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. നിലവിൽ അത്യാവശ്യ ദൂരയാത്രകൾക്കും ജോലി സംബന്ധമായ യാത്രകൾക്കും മറ്റുമായി സംസ്ഥാനം വിടുന്നവരൈയാണ് കൂടുതലായി കൊവിഡ് പരിശോധന നടത്തുന്നത്. ഒന്നും രണ്ടും കൊവിഡ് തരംഗസമയത്ത് സർക്കാർതലത്തിലും തദ്ദേശതലത്തിലും ആർ.ടി.പി.സി.ആർ പരിശോധന നടത്തിയാണ് കൊവിഡ് രോഗികളുടെ എണ്ണം സ്ഥിരീകരിച്ചിരുന്നത്. രണ്ടാംതരംഗ വ്യാപനം കുറഞ്ഞതിനു ശേഷം കഴിഞ്ഞ മാസംവരെ രണ്ടക്കത്തിൽ നിന്നിരുന്ന കൊവിഡ് രോഗികളുടെ എണ്ണം നിലവിൽ മൂന്നക്കത്തിലെത്തി. ഇതോടൊപ്പം രോഗ സ്ഥിരീകരണനിരക്കും കുത്തനെ ഉയർന്നത് ആരോഗ്യവകുപ്പിനെ കൂടുതൽ ആശങ്കയിലാക്കുന്നു. ജനുവരി ഒന്നിന് 58 കൊവിഡ് രോഗികളുണ്ടായിരുന്ന സ്ഥാനത്താണ് ഇന്നലെ 511 പേരായി ഉയർന്നിരിക്കുന്നത്. ടി.പി.ആർ ഒന്നാം തീയതി രണ്ടിൽ താഴെയായിരുന്നത് ഇന്നലെ 13.67 എത്തി. ടി.പി.ആർ പത്തിൽ കൂടുതലാണെങ്കിൽ രോഗവ്യാപന തോത് കൂടുതലാണെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.

വേണം ശക്തമായ പരിശോധന

കൊവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനം താളംതെറ്റിയ അവസ്ഥയിലാണ്. ഉത്സവങ്ങൾക്കും സമ്മേളനങ്ങൾക്കും ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ശക്തമായ പരിശോധന ഇല്ലാത്തതിൽ എല്ലായിടത്തും നിയന്ത്രണാധീനമായ ആൾക്കൂട്ടമാണ് കാണുന്നത്. ഇതിന് പുറമെ മാസ്‌ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ പേരിന് പോലും കാണാത്ത അവസ്ഥയാണ്.ജില്ലയിൽ കൊവിഡ് കേസുകൾ പ്രതിദിനം വർദ്ധിച്ച് വരുന്ന സഹാചര്യത്തിൽ ജനങ്ങൾ സ്വയം ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

●പാലക്കാട് നഗരസഭ-140

●പുതുശ്ശേരി -46

●മരുതറോഡ്-17

●വാണിയംകുളം- 17

●എലപ്പുള്ളി -15

●അകത്തേത്തറ- 12

●ചിറ്റൂർ തത്തമംഗലം- 12

●മലമ്പുഴ- 12

●പുതുപ്പരിയാരം- 12

●കുഴൽമന്ദം- 09

●ഷൊർണ്ണൂർ-08

●ആലത്തൂർ- 07

●എരിമയൂർ- 07

●ഒറ്റപ്പാലം - 07

●പിരായിരി- 07

●മണ്ണാർക്കാട്-06

●കുത്തനൂർ-06

കപ്പൂർ, കരിമ്പുഴ, കാവശ്ശേരി, കൊടുവായൂർ, കോട്ടോപ്പാടം, കൊഴിഞ്ഞാമ്പാറ, മാത്തൂർ, മുതലമട, നെല്ലായ, പുതുനഗരം, തച്ചനാട്ടുകര, തെങ്കര, തിരുമിറ്റക്കോട്-01

●ചെർപ്പുളശ്ശേരി, കാരാകുറിശ്ശി, കോങ്ങാട്, നല്ലേപ്പിള്ളി, തരൂർ, തേങ്കുറിശ്ശി, തൃക്കടീരി- 05

●അലനല്ലൂർ, കണ്ണാടി, കൊടുമ്പ്, കൊപ്പം, കോട്ടായി, ലക്കിടി പേരൂർ, നെന്മാറ, പെരുവെമ്പ്, പൊൽപ്പുള്ളി, തിരുവേഗപ്പുറ, വടകരപ്പതി- 04 പേർ വീതം

●അഗളി, ആനക്കര, ചാലിശ്ശേരി, കടമ്പഴിപ്പുറം, കേരളശ്ശേരി, കുലുക്കല്ലൂർ, മങ്കര, മേലാർകോട്, മുണ്ടൂർ, നാഗലശ്ശേരി, പട്ടാമ്പി, പട്ടഞ്ചേരി, പെരിങ്ങോട്ടുകുറിശ്ശി, പെരുമാട്ടി, തച്ചമ്പാറ, വടക്കഞ്ചേരി- 03 പേർ വീതം

●അനങ്ങനടി, ചളവറ, എലവഞ്ചേരി, കരിമ്പ, കിഴക്കഞ്ചേരി, കുമരംപുത്തൂർ, മണ്ണൂർ, മുതുതല, ഓങ്ങല്ലൂർ, പറളി, ശ്രീകൃഷ്ണപുരം, തൃത്താല, വല്ലപ്പുഴ, വിളയൂർ-02

Advertisement
Advertisement